kannur local

എസ്എഫ്‌ഐ ആക്രമണത്തില്‍ കെഎസ്‌യു പ്രവര്‍ത്തകര്‍ക്കു പരിക്ക്

കൂത്തുപറമ്പ്: കോളജ് യൂനിയന്‍ തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ അക്രമത്തില്‍ കെഎസ്‌യു പ്രവര്‍ത്തകര്‍ക്കു പരിക്ക്. നിര്‍മലഗിരി കോളജിലെ രണ്ടാം വര്‍ഷ ചരിത്രബിരുദ വിദ്യാര്‍ത്ഥികളായ ടി കെ നിര്‍ഷാദ്(19), അലക്‌സ് ബെന്നി(21) എന്നിവര്‍ക്കാണ് ഇന്നലെ വീണ്ടും മര്‍ദ്ദനമേറ്റത്. കോളജ് കാംപസില്‍ കയറി ആക്രമിക്കുകയായിരുന്നുവെന്ന് കെഎസ്‌യു ആരോപിച്ചു. ഇരുവരെയും ഗുരുതര പരിക്കുകളോടെ തലശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യൂനിയന്‍ തിരഞ്ഞെടുപ്പിന് ശേഷം ജനറല്‍ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ട ജ്യോതിസ് തോമസിനെ കഴിഞ്ഞ ദിവസം വീട്ടില്‍ കയറി മര്‍ദ്ദിച്ചിരുന്നു. അക്രമ സംഭവങ്ങളില്‍ കെഎസ്‌യു ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. ജില്ലയില്‍ കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ അക്രമ സംഭവങ്ങളില്‍ പ്രതികളായ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്നു കെഎസ്‌യു ജില്ലാ പ്രസിഡന്റ് പി മുഹമ്മദ് ഷമ്മാസ് ആവശ്യപ്പെട്ടു.



Next Story

RELATED STORIES

Share it