ernakulam local

എസ്എഫ്‌ഐയുടേത് ആര്‍എസ്എസ് ഭാഷ : കാംപസ് ഫ്രണ്ട്‌



കൊച്ചി: ഭരണഘട ഉറപ്പ് നല്‍കുന്ന അവകാശങ്ങള്‍ ഇസ്്‌ലാമില്‍ സ്ത്രീകള്‍ക്ക് ലഭിക്കുന്നില്ലെന്ന എസ് എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് ജയ്ക് സി തോമസിന്റെ പ്രസ്താവന ആര്‍എസ്എസ് ഭാഷയാണെന്നു കാംപസ് ഫ്രണ്ട് മഹാരാജാസ് കോളജ് യുനിറ്റ് പ്രസിഡന്റ് മുഹമ്മദ് പറഞ്ഞു.മുസ്്‌ലിം പശ്ചാത്തലമുള്ള വിദ്യാര്‍ഥി സംഘടനകളോട് ആദ്യം സമുദായത്തിലെ സ്ത്രീകളുടെ ഭരണഘടന അവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദിക്കന്‍ പറയുന്നത് തെറ്റായ രീതിയാണ്. ഏതു ഭരണഘടന അവകാശങ്ങളാണ് മുസ്്‌ലിം സ്ത്രീകള്‍ക്ക് ലഭിക്കാത്തതെന്നു ജയ്ക് വ്യക്തമാക്കണം. ഇത് എസ്എഫ്‌ഐയുടെ നിലപാടാണോ എന്നു വ്യക്തമാക്കാന്‍ തയ്യാറാവണം. ഏക സിവില്‍ കോഡിനു വേണ്ടി വാദിക്കുമ്പോള്‍ ആര്‍എസ്എസ്് ഉയര്‍ത്തുന്ന പ്രശ്‌നമാണ് ഇസ്്‌ലാമില്‍ മുസ്്‌ലിം സ്ത്രീകള്‍ക്ക് അവകാശങ്ങള്‍ ലഭിക്കുന്നില്ലെന്ന്.  ജയ്ക്ക് വ്യക്തമാക്കിയത് പോലെ മത സ്വാതന്ത്രത്തില്‍ വിശ്വസിക്കുന്നുവെങ്കില്‍ ഹാദിയ വിഷയത്തിലെ കുറ്റകരമായ മൗനം വെടിയാന്‍ എസ്എഫ്‌ഐ തയ്യാറാവണം. 24 വയസ്സുകാരി വീട്ടു തടങ്കലില്‍ കഴിഞ്ഞിട്ടും പ്രസ്താവന ഇറക്കാന്‍ കഴിയാത്തവര്‍ ഇസ്‌ലാമിലെ പെണ്‍കുട്ടികളുടെ അവാകാശത്തെ ചോദ്യം ചെയ്യാന്‍ യോഗ്യതയില്ല. പ്രസ്താവന മത വിഭാഗത്തെ അടച്ചാക്ഷേപിക്കുന്നതാണെന്നും ആര്‍എസ്എസ്സിന്റെ പണി എസ്എഫ്‌ഐ ഏറ്റെടുക്കരുതെന്നും കാംപസ് ഫ്രണ്ട് ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it