എസ്എഫ്‌ഐയുടെ ഫഌഷ് മോബ് സമരങ്ങള്‍: വ്യാപക വിമര്‍ശനം

പൊന്നാനി: എസ്എഫ്‌ഐ നടത്തിയ ഫഌഷ് മോബ് സമരത്തിനെതിരേ വ്യാപക വിമര്‍ശനം. പലപ്പോഴും എസ്എഫ് ഐയെ പിന്തുണയ്ക്കുന്ന വിമ ര്‍ശകര്‍വരെ എസ്എഫ്‌ഐ ക്കെതിരേ കടുത്ത വിമര്‍ശനവുമായി രംഗത്തുവന്നു. വിമര്‍ശകരുടെ ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരം നല്‍കാന്‍ പോലും നേതാക്കള്‍ക്ക് കഴിഞ്ഞിട്ടില്ല. മലപ്പുറത്ത് എയ്ഡ്‌സ് ബോധവല്‍ക്കരണത്തിന്റെ ഭാഗമായി വിദ്യാര്‍ഥിനികള്‍ നടത്തിയ ഫ്‌ളാഷ് മോബിനെതിരേ ഉയര്‍ന്ന ആക്ഷേപങ്ങള്‍ക്കു മറുപടിയായാണ് എസ്എഫ്‌ഐ ഫഌഷ് മോബ് നടത്തിയത്. രാജസ്ഥാനില്‍ ഒരു മുസ്‌ലിമിനെ ചുട്ടുകൊന്നതിനു തൊട്ടടുത്ത ദിവസമാണ് മുസ്‌ലിം തീവ്രവാദം മുന്‍നിര്‍ത്തി എസ്എഫ്‌ഐ നൃത്തമാടിയത്. രാജ്യത്താകമാനം മുസ്‌ലിംകള്‍ കൂട്ടത്തിലൊരാളെ ചുട്ടുകൊന്നതിന്റെ ആഘാതത്തിലായിരിക്കെ, അതേ വിഭാഗത്തിലെ വിദ്യാര്‍ഥിനികള്‍ സംഘടനാ തീരുമാനപ്രകാരം തെരുവില്‍ നൃത്തമാടിയത് കടുത്ത വിമര്‍ശനങ്ങളാണ് ക്ഷണിച്ചുവരുത്തിയത്. മലപ്പുറത്ത് നൃത്തത്തിന്റെ പേരില്‍ വിദ്യാര്‍ഥിനികളെ സൈബര്‍ ആക്രമണത്തിനു വിധേയമാക്കിയതിനെതിരേ ശക്തമായ പ്രതിരോധമാണ് സൈബറിടത്തില്‍ ഉണ്ടായത്. മുസ്‌ലിം വിഭാഗത്തെ പ്രതിനിധീകരിക്കുന്ന സംഘടനകളടക്കം വ്യക്തികള്‍ നടത്തിയ ആക്രമണത്തെ എതിര്‍ക്കുകയാണ് ചെയ്തത്. സംഘപരിവാര തീവ്രവാദം ഹാദിയ യുടെ സ്വാതന്ത്ര്യത്തെ വീട്ടുതടങ്കലിലാക്കി കാവല്‍ നിന്ന ദിവസങ്ങളില്‍ നിങ്ങളെവിടെയായിരുന്നു എന്നാണ് എസ്എഫ്‌ഐ നേരിടുന്ന പ്രധാന ചോദ്യം. 65ലേറെ ഹിന്ദു പെണ്‍കുട്ടികളെ തടവില്‍ പാര്‍പ്പിച്ച് ശാരീരികമായും മാനസികമായും ക്രൂരമായി പീഡിപ്പിച്ച തൃപ്പൂണിത്തുറ ഘര്‍വാപസി കേന്ദ്രത്തിലേക്ക് എന്തുകൊണ്ട് മാര്‍ച്ച് ചെയ്തില്ല എന്ന ചോദ്യവും എസ്എഫ്‌ഐക്കു നേരെ ഉയരുന്നുണ്ട്. എന്നാല്‍, ഇതിനൊന്നും കൃത്യമായ ഉത്തരം നല്‍കാനാവാതെ പ്രതിരോധത്തിലായിരിക്കുകയാണ് സംഘടനാ നേതൃത്വം. ആദ്യത്തെ ഫഌഷ് മോബ് വിഷയത്തില്‍ ഏതെങ്കിലും മുസ്‌ലിം സംഘടനകളോ പണ്ഡിതരോ ഫത്‌വകള്‍ ഇറക്കാത്ത സാഹചര്യത്തില്‍ മതതീവ്ര ഫത്‌വകള്‍ക്കെതിരേ എന്ന പ്രമേയം എസ്എഫ്‌ഐ ഉയര്‍ത്തിയതും വിമര്‍ശനവിധേയമാവുന്നുണ്ട്.
Next Story

RELATED STORIES

Share it