Kollam Local

എസ്എന്‍ ട്രസ്റ്റ് കൊല്ലം റീജ്യന്‍ തിരഞ്ഞെടുപ്പ് ഇന്ന്‌



കൊല്ലം: എസ് എന്‍ ട്രസ്റ്റിന്റെ കൊല്ലം റീജ്യന്‍ തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. വെള്ളാപ്പള്ളി അനുകൂല ഔദ്യോഗിക പക്ഷവും എസ്എന്‍ ട്രസ്റ്റ് സംരക്ഷണസമിതിയും തമ്മിലാണ് പ്രധാന മല്‍സരം. കൊല്ലം എസ്എന്‍ കോളജാണ് വോട്ടെടുപ്പ് കേന്ദ്രം. രാവിലെ എട്ട് മുതല്‍ വൈകീട്ട് നാലു വരെയാണ് തിരഞ്ഞെടുപ്പ്. വൈകീട്ട് അഞ്ച് മുതല്‍ വോട്ടെണ്ണല്‍ തുടങ്ങും. രാത്രിയോടെ ഫലം പ്രഖ്യാപിക്കും. വോട്ട് രേഖപ്പെടുത്താന്‍ എത്തുമ്പോള്‍ ഇക്കുറി ട്രസ്റ്റ് സെക്രട്ടറി നല്‍കാറുള്ള തിരിച്ചറിയല്‍ കാര്‍ഡ് ഹൈക്കോടതി നിരോധിച്ചിരിക്കുകയാണ്. പകരം സര്‍ക്കാര്‍ അംഗീകരിച്ച ആധാര്‍ കാര്‍ഡ്, തിരഞ്ഞടുപ്പ് കമ്മീഷന്റെ തിരിച്ചറിയല്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, പാന്‍കാര്‍ഡ്, െ്രെഡവിങ് ലൈസന്‍സ്, ദേശസാല്‍കൃത ബാങ്കിന്റെ ഫോട്ടോ പതിച്ച പാസ് ബുക്ക് ഇവയിലേതെങ്കിലുമൊന്നാണ് ഉപയോഗിക്കേണ്ടത്. ഹൈക്കോടതിയുടെ മേല്‍നോട്ടത്തിലാണ് തിരഞ്ഞെടുപ്പ്. ഹൈക്കോടതി ജഡ്ജി  മേല്‍നോട്ടം വഹിക്കും. ഹൈക്കോടതി നിയോഗിച്ച അഭിഭാഷകന്‍ ആണ് വരണാധികാരി. ഇതാദ്യമായാണ് ചിഹ്നമുപയോഗിച്ച് തിരഞ്ഞെടുപ്പ് നടക്കുന്നത്.മുമ്പ് നടന്നിരുന്നതുപോലുള്ള വ്യപകമായ കള്ളവോട്ടു ചെയ്യല്‍ ഹൈക്കോടതിയുടെ ഇടപെടല്‍മൂലം തടയാനാവുമെന്നാണ് പ്രതീക്ഷയെന്നും തങ്ങളുടെ പാനലിലെ 97 സ്ഥാനാര്‍ഥികളും വിജയിക്കാനുള്ള സാഹചര്യമാണുള്ളതെന്നും എസ്എന്‍ ട്രസ്റ്റ് സംരക്ഷണസമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.ആര്‍ ശങ്കറിന്റെ ശ്രമഫലമായി രൂപംകൊണ്ട എസ്എന്‍ ട്രസ്റ്റ് കണിച്ചുകുളങ്ങരയ്ക്ക് പോകാതിരിക്കാനാണ് തങ്ങള്‍ മല്‍സരിക്കുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു. ട്രസ്റ്റ് സെക്രട്ടറി സ്വന്തക്കാരെയും പാര്‍ശ്വവര്‍ത്തികളെയും ഉള്‍പ്പടെ 650 പേരെ ട്രസ്റ്റികളാക്കി മാറ്റിയെന്ന് സംരക്ഷണ സമിതി ചെയര്‍മാന്‍ ഡി പ്രഭ, ജനറല്‍ കണ്‍വീനര്‍ ഡി രാജ്കുമാര്‍ ഉണ്ണി , കണ്‍വീനര്‍ ജെ ചിത്രാംഗദന്‍,വെളിയം രാജന്‍,ശ്രീനിവാസന്‍ എന്നിവര്‍ ആരോപിച്ചു.
Next Story

RELATED STORIES

Share it