എസ്എന്‍ഡിപി ശാഖാ ഓഫിസിന് നേരെ അതിക്രമം: പ്രതി അറസ്റ്റില്‍
BY Sumeera SMR12 Nov 2015 4:25 AM GMT
Sumeera SMR12 Nov 2015 4:25 AM GMT
തൃശൂര്‍: എസ്എന്‍ഡിപി ഓഫിസില്‍ കയറി അതിക്രമം നടത്തിയ കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. കൊഴുക്കുള്ളി എടത്തറ വീട്ടില്‍ മുരളി (കൊടുവാള് മുരളി)യാണ് അറസ്റ്റിലായത്. പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ വിജയാഹ്ലാദ പ്രകടനത്തിനിടെ കൊഴുക്കുള്ളിയിലെ എസ്എന്‍ഡിപി ശാഖയിലേക്ക് ഇടിച്ചുകയറി അസഭ്യം പറയുകയും ഓഫിസിലെ ഫര്‍ണിച്ചറുകളും കണക്കുപുസ്തകങ്ങളും നശിപ്പിക്കുകയും ചെയ്തതായാണ് കേസ്.
സംഭവത്തിന് ശേഷം തമിഴ് നാട്ടിലേക്ക് കടന്നുകളഞ്ഞ ഇയാളെ കോയമ്പത്തൂരില്‍ വച്ചാണ് അറസ്റ്റ് ചെയ്തത്. അതിക്രമത്തിനെതിരെ ഇക്കഴിഞ്ഞ ഒമ്പതിന് നടത്തറ മേഖലയില്‍ ഹര്‍ത്താല്‍ ആചരിച്ചിരുന്നു.
പ്രദേശത്ത് ശക്തമായ പൊലിസ് ബന്തവസ് തുടരുന്നുണ്ട്. പൊലീസിനെ കണ്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ മണ്ണുത്തി എസ്ഐ ടി ജി ദിലീപ്, സിപിഒ മാരായ ഹരിഹരന്, പ്രദീപ് കുണ്ടുകാട് എന്നിവരാണ് അറസ്റ്റ് ചെയ്തത്.

Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT