ernakulam local

എസ്എന്‍ഡിപി യോഗം പിടിച്ചെടുക്കാന്‍ ആര്‍എസ്എസ് പാനലും



ആലുവ: എസ്എന്‍ഡിപി യോഗം ആലുവ യൂനിയന്‍ പിടിച്ചെടുക്കാന്‍ സംഘപരിവാരങ്ങളും രംഗത്ത്. ഇന്ന് നടക്കുന്ന യൂനിയന്‍ തിരഞ്ഞെടുപ്പാണ് ഗ്രൂപ്പ് പോര് മൂലം ഏറെ ശ്രദ്ധേയമായത്.ഔദ്യോഗിക പക്ഷത്തിനെതിരേ, വിമതപക്ഷം സജീവമായി രംഗത്തുണ്ട്. ഔദ്യോഗിക പക്ഷത്തിനെ തിരേ മുന്‍ യൂനിയന്‍ പ്രസിഡന്റും ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡന്റുമായ അഡ്വ. വി എന്‍ മോഹന്‍ദാസിന്റെ നേതൃത്വത്തിലാണ് വിമതപക്ഷം സംഘപരിവാരത്തിന്റെ പിന്തുണയോടെ രംഗത്തുള്ളത്. ഇരുപക്ഷവും പ്രചാരണത്തിലും ശക്തമായ മല്‍സര രംഗത്തായിരുന്നു. ഔദ്യോഗിക പക്ഷത്തോടൊപ്പം തന്നെ വിമതപക്ഷവും വെള്ളാപ്പള്ളി നടേശന്റെ ഫോട്ടോ അടക്കം പ്രചാരണത്തിനുപയോഗിച്ചിരുന്നു. ഇന്ന് രാവിലെ പത്ത് മുതല്‍ വൈകീട്ട് അഞ്ച് വരെ എസ് എന്‍ഡിപി സ്‌കൂളില്‍ വച്ചാണ് തിരഞ്ഞെടുപ്പ്. ആറ് മണിയോടെ ഫലപ്രഖ്യാപനവും നടക്കും.
Next Story

RELATED STORIES

Share it