എസ്എന്‍ഡിപി-ബിജെപി സഖ്യത്തിനെതിരേ ബദല്‍ സംഘടന

കൊച്ചി: ബിജെപിയും സംഘപരിവാരവുമായും സഖ്യമുണ്ടാക്കാന്‍ ശ്രമിക്കുന്ന എസ്എന്‍ഡിപി യോഗനേതൃത്വത്തിന്റെ നിലപാടില്‍ പ്രതിഷേധിച്ച് ഒരുവിഭാഗം എസ്എന്‍ഡിപി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ശ്രീനാരായണ ധര്‍മ സംരക്ഷണസമിതി എന്ന പേരില്‍ ബദല്‍ സംഘടന രൂപീകരിച്ചു.
അഡ്വ. സി എന്‍ ബാലന്റെ അധ്യക്ഷതയില്‍ എറണാകുളം ബിടിഎച്ചില്‍ ചേര്‍ന്ന യോഗത്തിലാണ് സംഘടന രൂപീകരിച്ചത്. ജി പ്രിയദര്‍ശനന്‍ ചിറയന്‍കീഴ് (ചെയര്‍മാന്‍), പി പി രാജന്‍ എറണാകുളം (വര്‍ക്കിങ് ചെയര്‍മാന്‍), അഡ്വ. എസ് ചന്ദ്രസേനന്‍ കൊല്ലം (വൈസ് ചെയര്‍മാന്‍), അഡ്വ. സി എന്‍ ബാലന്‍ കോട്ടയം (ജന.ചെയര്‍മാന്‍), എം വിജേന്ദ്രകുമാര്‍ തിരുവനന്തപുരം (കണ്‍വീനര്‍), പി എസ് ബാബുറാം എറണാകുളം (ഓര്‍ഗനൈസിങ് കണ്‍വീനര്‍), സുനില്‍ വള്ളിയില്‍ ചെങ്ങന്നൂര്‍, ഡി രാജേഷ് കോഴിക്കോട് (ജോ. കണ്‍വീനര്‍മാര്‍) എന്നിവരടങ്ങിയ 21 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയെ യോഗം തിരഞ്ഞെടുത്തു.
ജാതിവെറിയുടെയും മതവിദ്വേഷത്തിന്റെയും പ്രചാരകരും പ്രയോക്താക്കളുമായ സംഘപരിവാരശക്തികളുമായി സന്ധിയും ബന്ധുത്വവും സ്ഥാപിക്കുന്ന എസ്എന്‍ഡിപി യോഗം നേതൃത്വത്തിന്റെ നിലപാട് അംഗീകരിക്കാന്‍ കഴിയില്ലെന്നും ഇതില്‍ പ്രതിഷേധിച്ചാണ് ശ്രീനാരായണ ധര്‍മ സംരക്ഷണ സമിതി എന്ന പേരില്‍ സംഘടന രൂപീകരിച്ചതെന്നും സമിതി ഭാരവാഹികള്‍ പറഞ്ഞു.
പതിറ്റാണ്ടുകളുടെ പോരാട്ടത്തിലൂടെ നേടിയ സംവരണാവകാശം നിഷേധിക്കുമെന്ന് പരസ്യപ്രഖ്യാപനം നടത്തിയ തൊഗാഡിയ, മോഹന്‍ ഭാഗവത് എന്നീ ശക്തികളുമായിട്ടാണ് എസ്എന്‍ഡിപി നേതൃത്വം ബാന്ധവം സ്ഥാപിച്ചിരിക്കുന്നത്.
ശ്രീനാരായണദര്‍ശനം സംരക്ഷിക്കപ്പെടുന്നതിനുള്ള അന്തിമ പോരാട്ടത്തിന് സമയം അടുത്തുവന്നിരിക്കുന്ന സാഹചര്യത്തിലാണ് സംഘടന രൂപീകരിച്ചിരിക്കുന്നതെന്നും ഇവര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it