Pathanamthitta local

എസ്എന്‍ഡിപി പന്തളം യൂനിയന്‍ തിരഞ്ഞെടുപ്പില്‍ സംഘര്‍ഷാവസ്ഥ

പന്തളം: രഹസ്യമായി തിരഞ്ഞെടുപ്പ് നടത്താനുള്ള എസ്എന്‍ഡിപി പന്തളം യൂനിയന്‍ ഭാരവാഹികളുടെ നീക്കത്തിനിടയില്‍ പ്രതിഷേധം.
ഇന്നലെ അറത്തില്‍മുക്ക് ശാഖ മന്ദിരത്തില്‍ നടന്ന യോഗത്തിലാണ് സംഘര്‍ഷാവസ്ഥയില്‍ തിരഞ്ഞെടുപ്പ് നടന്നത്. മാനദണ്ഡങ്ങള്‍ പാലിക്കാതെയും അംഗങ്ങളെയെല്ലാം വോട്ടെടുപ്പില്‍ പങ്കെടുപ്പിക്കാതെയും നടത്തിയ യോഗത്തിനെതിരേ വലിയ പ്രതിഷേധമാണുയര്‍ന്നത്.
കഴിഞ്ഞ 15നായിരുന്നു തിരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടിക ഇറക്കിയത്. 16ന് മുഖമാസികയായ യോഗനാദത്തില്‍ പ്രസിദ്ധീകരിച്ചുവന്നു.
യൂനിയനിലെ മുപ്പത് ശാഖകളില്‍ നിന്നായി 330 സ്ഥിരാംഗങ്ങളുള്‍പ്പെടെ 500ല്‍ അധികം അംഗങ്ങള്‍ പങ്കെടുക്കേണ്ടിയിരുന്ന തിരഞ്ഞെടുപ്പ് യോഗത്തില്‍ നാല്‍പ്പതിലധികം അംഗങ്ങള്‍ മാത്രമാണ് പങ്കെടുത്തത്.
പലരും തിരഞ്ഞെടുപ്പ് നടക്കുന്ന വിവരം അറിഞ്ഞിരുന്നില്ല. ഭൂരിപക്ഷം പേരും പങ്കെടുത്താല്‍ നിലവിലുള്ള ഭരണസമിതിയെ പുറത്താക്കുമെന്ന ഭയമായിരിക്കാം ആളുകളെ പങ്കെടുപ്പിക്കാത്തതിന്റെ കാരണമെന്ന് ഒരു വിഭാഗം ആരോപിച്ചു. ഭൂരിപക്ഷം പേരും എത്താതെ തിരഞ്ഞെടുപ്പ് നടത്താന്‍ അനുവദിക്കില്ലെന്ന നിലപാട് പങ്കെടുത്തവരില്‍ ചിലര്‍ സ്വീകരിച്ചതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥയുമായി.
ഒടുവില്‍ നിലവിലെ പ്രസിഡന്റ് ഡോ. ആനന്ദ് രാജിനെ സെക്രട്ടറിയായും സെക്രട്ടറി സിനില്‍ മുണ്ടപ്പള്ളിയെ പ്രസിഡന്റുമാക്കി യോഗം അവസാനിപ്പിക്കുകയായിരുന്നു.
Next Story

RELATED STORIES

Share it