Flash News

എസ്എടിയില്‍ നവജാത ശിശുവിന് പ്ലേറ്റ്‌ലെറ്റ് മാറി നല്‍കി ; ജീവനക്കാര്‍ക്കെതിരേ നടപടി

എസ്എടിയില്‍ നവജാത ശിശുവിന് പ്ലേറ്റ്‌ലെറ്റ് മാറി നല്‍കി ;  ജീവനക്കാര്‍ക്കെതിരേ നടപടി
X


തിരുവനന്തപുരം: എസ്എടി ആശുപത്രിയില്‍ ഒബിഎന്നില്‍ ചികില്‍സയില്‍ കഴിയുന്ന നവജാത ശിശുവിന് പ്ലേറ്റ്‌ലെറ്റ് മാറി നല്‍കിയ സംഭവത്തില്‍ അന്വേഷണം നടത്തി കര്‍ശന നടപടിയെടുക്കുമെന്ന് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ അറിയിച്ചു.  ആശുപത്രി സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ വിവിധ വിഭാഗം മേധാവികളെ ഉള്‍ക്കൊള്ളിച്ച് അന്വേഷണ കമ്മീഷന്‍ രൂപീകരിച്ചു. സംഭവത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരെ തല്‍സ്ഥാനത്തുനിന്ന് മാറ്റാന്‍ പ്രത്യേക അന്വേഷണ സംഘം തീരുമാനിച്ചു. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിന്റെ കര്‍ശന നിര്‍ദേശത്തെത്തുടര്‍ന്ന് എസ്എടി ആശുപത്രി സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ വിവിധ വിഭാഗം മേധാവികള്‍ ഉള്‍പ്പെട്ട അന്വേഷണ സംഘമാണ് ഇവരെ മാറ്റണമെന്ന് പ്രിന്‍സിപ്പലിന് ശുപാര്‍ശ നല്‍കിയത്.  ശ്വാസംമുട്ടല്‍ കാരണം  20ന് എസ്എടിയില്‍  ചികില്‍സയ്‌ക്കെത്തിയ   ബേബി സുമിക്കാണ് പ്ലേറ്റ് ലെറ്റ് മാറി നല്‍കിയത്.  രാജേഷിന്റെ കുഞ്ഞ് ബേബി സിനുവിനെയും സുമിയെ യും ഒന്നിച്ചാണ് ഒബിഎന്നില്‍ അഡ്മിറ്റാക്കിയിരുന്നത്. ബേബി സിനുവിന് രക്തത്തില്‍ കൗണ്ട് കുറവായതിനാല്‍ പ്ലേറ്റ്‌ലെറ്റ് നല്‍കണമെന്ന് ഡോക്ടര്‍ പറഞ്ഞിരുന്നു. എന്നാല്‍, ഈ പ്ലേറ്റ്‌ലെറ്റാണ് ബേബി സുമിക്ക് മാറി നല്‍കിയത്.  ഒബിഎന്നില്‍ അന്നേരം മറ്റൊരു കുട്ടിക്ക് ജന്നി വന്നിരുന്നു. അതിനെ ശുശ്രൂക്ഷിക്കാന്‍ ഡോക്ടര്‍ക്ക് ഉടനെ പോവേണ്ടി വന്നതും കുഞ്ഞുങ്ങളുടെ പേരിലെ സാമ്യവുമാണ് പ്ലേറ്റ്‌ലെറ്റ് നല്‍കിയത് മാറിപ്പോവാന്‍ കാരണമെന്നാണ് ജീവനക്കാര്‍ പറയുന്നത്.
Next Story

RELATED STORIES

Share it