kannur local

എസ്എംഎസ് വഴി ദുഷ്പ്രചാരണം: നടപടിയെടുക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

കണ്ണൂര്‍: തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി എസ്എംഎസ് സര്‍വീസ് ദുരുപയോഗിക്കാന്‍ പാടില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം. തിരഞ്ഞെടുപ്പ് കാലത്ത് നിക്ഷിപ്ത താല്‍പര്യത്തോടെ അപകീര്‍ത്തികരമായ എസ്എംഎസുകള്‍ വ്യാപകമായി പ്രചരിപ്പിക്കുന്ന പ്രവണതയുണ്ടാകുന്നതായി ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് കമ്മീഷന്റെ നടപടി.
തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം, തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം എന്നിവക്ക് വിരുദ്ധമായി അപകീര്‍ത്തികരമായ എസ്എംഎസുകള്‍ അയക്കുന്നതായി ശ്രദ്ധയില്‍പെട്ടാല്‍ ബന്ധപ്പെട്ട പോലിസ് അധികാരികള്‍ നടപടിയെടുക്കണം. ഇത്തരം പരാതികളില്‍ അന്വേഷണം നടത്തി ഉത്ഭവസ്ഥാനം കണ്ടെത്തി ഇന്ത്യന്‍ ശിക്ഷാ നിയമം, 1951 ലെ ജനപ്രാതിനിധ്യ നിയമം, 1961ലെ തിരഞ്ഞെടുപ്പ് നിയമം എന്നിവ പ്രകാരം യുക്തമായ നടപടി കൈക്കൊള്ളും.
സാധാരണ തിരഞ്ഞെടുപ്പ് പ്രചാരണരീതിയില്‍ ഗ്രൂപ്പ് എസ്എംഎസ് ഉപയോഗിക്കുകയാണെങ്കില്‍ വരണാധികാരികള്‍ ഇക്കാര്യം ചീഫ് ഇലക്ടറല്‍ ഓഫിസര്‍ക്ക് റിപോര്‍ട്ട് ചെയ്യണം. സര്‍വീസ് പ്രൊവൈഡറുമായി ബന്ധപ്പെട്ട് ഇതിന്റെ ചെലവ് കണക്കാക്കി സ്ഥാനാര്‍ഥിയുടെയോ സ്ഥാനാര്‍ഥികളുടെയോ തിരഞ്ഞെടുപ്പ് ചെലവില്‍ ഈ തുക കൂടി ഉള്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കും. പോളിങ്ങ് അവസാനിക്കുന്നതിന്റെ 48 മണിക്കൂറിനിടയില്‍ ഇത്തരം ഗ്രൂപ്പ് എസ്എംഎസ് വഴിയുള്ള രാഷ്ട്രീയ പ്രചാരണത്തിന് നിരോധനവുമുണ്ട്.—
Next Story

RELATED STORIES

Share it