wayanad local

എസ്ആര്‍പി നേതാക്കള്‍ വരള്‍ച്ചാബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു

പുല്‍പ്പള്ളി: സോഷ്യലിസ്റ്റ് റിപബ്ലിക് പാര്‍ട്ടി സംസ്ഥാന, ജില്ലാ നേതാക്കള്‍ ജില്ലയിലെ വരള്‍ച്ചബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. വരള്‍ച്ചാക്കെടുതികള്‍ പരിഹരിക്കുന്നതിന് ആവശ്യമായ നടപടികള്‍ ഉണ്ടാവണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കും ജില്ലാ ഭരണകൂടത്തിനും നിവേദനം നല്‍കി. പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളിലെ അതിര്‍ത്തി പ്രദേശങ്ങളില്‍ കുടിവെള്ള ക്ഷാമവും വ്യാപകമായ കൃഷിനാശവും അതിരൂക്ഷമായിട്ടും അടിയന്തര നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായിട്ടില്ല. കബനി നദിയോടു ചേര്‍ന്ന പ്രദേശങ്ങളില്‍ ഏക്കര്‍കണക്കിന് കുരുമുളക്, കാപ്പി, തെങ്ങ്, റബര്‍ കൃഷി നശിച്ചു.
എന്നാല്‍, കൃഷിവകുപ്പോ റവന്യൂ വകുപ്പോ കൃഷിനാശമുണ്ടായ പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയോ നാശനഷ്ടങ്ങള്‍ വിലയിരുത്തകയോ ചെയ്തിട്ടില്ല. ജില്ലയിലെ ജനപ്രതിനിധികള്‍ വരള്‍ച്ചാക്കെടുതികള്‍ പരിഹരിക്കുന്നതിനായി യാതൊരു നടപടിയും സ്വീകരിക്കാന്‍ തയ്യാറായിട്ടില്ല. കഴിഞ്ഞ ദിവസം ജില്ലയിലെത്തിയ മുഖ്യമന്ത്രിയെ വരള്‍ച്ചയെക്കുറിച്ച് ബോധ്യപ്പെടുത്താന്‍ പോലും ജില്ലയിലെ ജനപ്രതിനിധികള്‍ തയ്യാറാവത്തതു കര്‍ഷകരോടുള്ള വെല്ലുവിളിയാണെന്ന് ജില്ലാ കമ്മിറ്റി വിലയിരുത്തി. പ്രസിഡന്റ് കെ ആര്‍ ജയറാം, വൈസ് പ്രസിഡന്റ് എ കെ രവി, എസ്ആര്‍പി കര്‍ഷകസംഘം ജില്ലാ പ്രസിഡന്റ് പ്രകാശന്‍ പനവല്ലി, ജില്ലാ കമ്മിറ്റി അംഗം സൈജു കുന്നത്ത്, സംസ്ഥാന കമ്മിറ്റി അംഗം കെ വി സഹദേവന്‍, സംസ്ഥാന വൈസ് ചെയര്‍മാന്‍ കെ ആര്‍ ജയരാജ് സംഘത്തിലുണ്ടായിരുന്നു.
Next Story

RELATED STORIES

Share it