Life Style

എസി മിലാന് പ്രീക്വാര്‍ട്ടര്‍ ടിക്കറ്റ്

റോം: മുന്‍ ജേതാക്കളായ എസി മിലാന്‍ ഇറ്റാലിയന്‍ കപ്പ് (കോപ ഇറ്റാലിയ) ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ പ്രീക്വാര്‍ട്ടറില്‍ ഇടംനേടി. അധികസമയത്തേക്കു നീണ്ട വാശിയേറിയ മല്‍സരത്തില്‍ രണ്ടാം ഡിവിഷന്‍ ക്ലബ്ബായ ക്രൊറ്റോണെയെയാണ് മിലാന്‍ 3-1നു തകര്‍ത്തത്. നിശ്ചിതസമയത്ത് സ്‌കോര്‍ 1-1നു പിരിഞ്ഞതോടെയാണ് കളി അധികസമയത്തിലെത്തിയത്. എന്നാല്‍ അധികസമയത്ത് രണ്ടു ഗോളുകള്‍ നേടി മിലാന്‍ ജയവും അടുത്ത റൗണ്ടില്‍ സ്ഥാനവുമുറപ്പിക്കുകയായിരുന്നു.
105ാം മിനിറ്റില്‍ ജിയാകോമോ ബൊനാവെഞ്ച്യുറയാണ് തകര്‍പ്പ ന്‍ ഫ്രീകിക്കിലൂടെ മിലാനു ലീഡ് സമ്മാനിച്ചത്. 115ാം മിനിറ്റില്‍ എംബെയ് നിയാങും വലകുലുക്കിയതോടെ മിലാന്‍ മല്‍സരം വരുതിയിലാക്കി. നേരത്തേ 47ാം മിനിറ്റില്‍ ലൂയിസ് അഡ്രിയാനോയുടെ ഗോളില്‍ മിലാനാണ് ആദ്യം ലീഡ് നേടിയത്. 68ാം മിനിറ്റില്‍ ആന്റെ ബ്യുദിമിറിന്റെ ഗോളില്‍ ക്രൊറ്റോണെ സമനില പിടിച്ചുവാങ്ങുകയായിരുന്നു.
Next Story

RELATED STORIES

Share it