kozhikode local

എസിആര്‍ ലാബിനരികെ കക്കൂസ് ടാങ്ക് പൊട്ടിയൊഴുകുന്നു

കോഴിക്കോട്: നിപ വൈറസ് പ്രതിരോധ മാസ്‌കിന് ഇവിടെ മറ്റൊരു ഉപയോഗം കൂടി. മെഡിക്കല്‍ കോളജ് ആശുപത്രിയുടെ  പ്രധാന കവാടത്തിന് ഇടത് വശത്തുള്ള എസിആര്‍ ലാബിനും മില്‍മ ബൂത്തിനും സമീപത്ത്  കൂടെ പോകുന്നവര്‍ക്കാണ് മാസ്‌ക് വേറൊരു ഗുണം ചെയ്യുന്നത്.
ഇവിടെയുള്ള കക്കൂസ് ടാങ്ക് പൊട്ടി പുറത്തേക്കെുഴുകുന്ന  മാലിന്യത്തിന്റെ ദുര്‍ഗന്ധം കുറയ്ക്കാന്‍ മാസ്‌ക് ഒരു പരിധിവരെ  സഹായിക്കുന്നു. നാലുദിവസമായി കെഎച്ച്ആര്‍ഡബഌയുഎസിന്റെ എസിആര്‍ ലാബിന് സമീപത്തെ ടാങ്ക് പൊട്ടി കക്കൂസ് മാലിന്യം പരന്നൊഴുകി ഇവിടെമാകെ ദുര്‍ഗന്ധപൂരിതമാണ്.  പൊതുവെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ആളുകളുടെ തിരക്ക് കുറഞ്ഞത് കൊണ്ട് പരാതിപ്പെടാന്‍ ആരുമില്ലാത്ത അവസ്ഥയാണ്. ലാബിലേക്കും ആശുപത്രിയലേക്കും വരുന്നവര്‍ ഇരുചക്രവാഹനങ്ങള്‍ നിര്‍ത്തുന്നത്  ഇവിടെയാണ്. മാലിന്യം ഒഴുകി പരന്ന് വാഹനങ്ങള്‍ നിര്‍ത്താന്‍ സാധിക്കുന്നില്ലെന്ന് ആളുകള്‍ പറയുന്നു.രണ്ടുദിവസം മുമ്പ് മെഡിക്കല്‍ കോളജിലെ ആരോഗവിഭാഗം ജീവനക്കാര്‍ ഇവിടെ വന്ന് പരിശോധന നടത്തിയിരുന്നുവെന്ന് മില്‍മ ബൂത്ത് ഉടമ പറഞ്ഞു. എന്നാല്‍ നാലുദിവസമായിട്ടും ഇതുവരെ നടപടിയൊന്നും എടുത്തിട്ടില്ല. മഴ ശക്തിപ്രാപിക്കുന്നതോടെ പനി, വയറിളക്കം തുടങ്ങിയ പല സാംക്രമിക രോഗങ്ങള്‍ വര്‍ദ്ദിച്ച സാഹചര്യത്തില്‍ കക്കൂസ് മാലിന്യം കൂടി പരന്നൊഴുകുന്നത് ആശുപത്രിയിലെത്തുന്ന രോഗികളില്‍ ആശങ്ക ജനിപ്പിക്കുന്നു.
Next Story

RELATED STORIES

Share it