എവറസ്റ്റ് കീഴടക്കിയ അഞ്ച് ആദിവാസി വിദ്യാര്‍ഥികള്‍ക്ക് 25 ലക്ഷം

മഹാരാഷ്ട്ര: എവറസ്റ്റ് കൊടുമുടി കീഴടക്കിയ അഞ്ച് ആദിവാസി വിദ്യാര്‍ഥികള്‍ക്ക് 25 ലക്ഷം രൂപ വീതവും ദൗത്യം പൂര്‍ത്തീകരിക്കാനാവാത്ത അഞ്ച് വിദ്യാര്‍ഥികള്‍ക്ക് 10 ലക്ഷം രൂപ വീതവും പാരിതോഷികം നല്‍കുമെന്ന് മഹാരാഷ്ട്ര ധനകാര്യമന്ത്രി സുധീര്‍ മുംഗന്തിവാര്‍. വിദ്യാര്‍ഥികളായ ഉമാകാന്ത് മാധവി, പര്‍മേശ് അലി, മനീഷ ധ്രുവ, കവിദാസ് കാത്‌മോധി, വികാസ് സോയം എന്നിവര്‍ക്കാണ് 25 ലക്ഷം വീതം നല്‍കുക. ഇവര്‍ക്ക് പോലിസില്‍ ജോലി നല്‍കുമെന്നും മന്ത്രി പറഞ്ഞു. മഹാരാഷ്ട്ര സര്‍ക്കാരിന്റെ ആദിവാസി ക്ഷേമ വകുപ്പിന്റെ മിഷന്‍ ആര്യ 2018ന്റെ ഭാഗമായാണ് എവറസ്റ്റ് പര്യവേഷണത്തിലേക്ക് വിദ്യാര്‍ഥികളെ തിരഞ്ഞെടുത്തത്.
Next Story

RELATED STORIES

Share it