Sports

എവര്‍ട്ടന് ഇന്നു ലെസ്റ്റര്‍ ടെസ്റ്റ്‌

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളിലെ പ്രമുഖ ടീമുകളിലൊന്നായ എവര്‍ട്ടന് ഇന്ന് ലെസ്റ്റര്‍ സിറ്റി ടെസ്റ്റ്. അപ്രതീ ക്ഷിത വിജയക്കുതിപ്പ് നടത്തി ലീഗില്‍ തലപ്പത്തു നില്‍ക്കുന്ന ലെസ്റ്ററിനെ വീഴ്ത്താനുള്ള തയ്യാറെടുപ്പിലാണ് എവര്‍ട്ടന്‍.
മറ്റു മല്‍സരങ്ങളില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് നോര്‍വിച്ച് സിറ്റിയെയും ചെല്‍സി സണ്ടര്‍ലാന്റിനെയും ടോട്ടനം ഹോട്‌സ്പര്‍ സതാംപ്റ്റനെയും സ്റ്റോക്ക് സിറ്റി ക്രിസ്റ്റല്‍ പാലസിനെ യും വെസ്റ്റ്‌ബ്രോം ബേണ്‍മൗത്തിനെയും ന്യൂകാസില്‍ യുനൈറ്റഡ് ആസ്റ്റന്‍വില്ലയെയും നേരിടും.
16 റൗണ്ടുകള്‍ കഴിഞ്ഞപ്പോ ള്‍ 10 ജയവും അഞ്ചു സമനില യും ഒരു തോല്‍വിയുമടക്കം 35 പോയിന്റുമായാണ് ലെസ്റ്റര്‍ ലീഗില്‍ ഒന്നാംസ്ഥാനത്തു നില്‍ക്കുന്നത്. സീസണില്‍ ഏറ്റവും കുറച്ച് മല്‍സരങ്ങളില്‍ പരാജയപ്പെട്ട ടീമും ലെസ്റ്ററാണ്. അപരാജിതരായി ഒമ്പതു മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് ലെസ്റ്റര്‍ ഇ ന്ന് എവര്‍ട്ടന്റെ ഗ്രൗണ്ടിലെത്തുന്നത്. അവസാനമായി കളിച്ച 25 ലീഗ് മല്‍സരങ്ങളില്‍ 17 എണ്ണത്തിലും ജയിച്ച ലെസ്റ്റര്‍ രണ്ടെണ്ണത്തില്‍ മാത്രമാണ് പരാജയപ്പെട്ടത്. കഴിഞ്ഞ ഒമ്പതു മാസമായി ഒരു എവേ മല്‍സരത്തില്‍പ്പോലും ലെസ്റ്റര്‍ പരാജയപ്പെട്ടിട്ടില്ല. മാര്‍ച്ചില്‍ ടോട്ടനത്തോടാണ് 3-4ന് ലെസ്റ്റര്‍ അവസാനമായി തോല്‍വി സമ്മതിച്ചത്.
പ്രശസ്ത കോച്ച് ക്ലോഡി യോ റെനിയേരി പരിശീലിപ്പിക്കുന്ന ലെസ്റ്ററാണ് സീസണിലെ ലീഗില്‍ ഏറ്റവുമധികം ഗോളുകള്‍ നേടിയത് (34). മുഴുവന്‍ ഗോളുകളും പെനല്‍റ്റി ഏരിയക്കുള്ളില്‍ നിന്നാണെന്നതാണ് ശ്രദ്ധേയം.
അതേസമയം, കഴിഞ്ഞ മല്‍സരങ്ങളില്‍ തോല്‍വിയേറ്റുവാ ങ്ങിയ മാഞ്ചസ്റ്ററും ചെല്‍സിയും വിജയപാതയില്‍ തിരിച്ചെത്തുകയെന്ന ലക്ഷ്യത്തോടെയാണ് കച്ചമുറുക്കുന്നത്.

Next Story

RELATED STORIES

Share it