എഴുന്നള്ളത്തിനു കൊണ്ടുവന്ന ആന പാപ്പാനെ എറിഞ്ഞുകൊന്നു
BY Sumeera SMR14 Feb 2016 5:27 AM GMT
Sumeera SMR14 Feb 2016 5:27 AM GMT
കായംകുളം: ക്ഷേത്രത്തില്‍ എഴുന്നള്ളത്തിനു കൊണ്ടുവന്ന ആന ഇടഞ്ഞ് പാപ്പാനെ ചവിട്ടിത്തെറിപ്പിച്ചശേഷം തുമ്പിക്കൈകൊണ്ട് എറിഞ്ഞു കൊന്നു. ക്ഷേത്രപരിസരത്ത് നാശനഷ്ടം വരുത്തിയ ആന മണിക്കൂറുകളോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. പന്തളം മുടിയോര്ക്കോണം അക്ഷയ ഭവനത്തില്‍ പുഷ്പാംഗദന് (48) ആണു കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാത്രി 11 മണിയോടെയാണു സംഭവം. പുതുപ്പള്ളി വാരണപ്പള്ളി ക്ഷേത്രത്തിലെ ഉല്‍സവത്തോടനുബന്ധിച്ച് എഴുന്നള്ളത്തിനായി കൊണ്ടുവന്ന മൂന്ന് ആനകളില്‍ ഒരു ആനയാണു പാപ്പാനെ തുമ്പിക്കൈകൊണ്ട് അടിച്ചു വീഴ്ത്തി ചവിട്ടിയത്. ചവിട്ടേറ്റ പുഷ്പാംഗദനെ വണ്ടാനം മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ആനയുടെ കണ്ണില്‍ തോട്ടിയിട്ട് കുത്തിയതിനെത്തുടര്‍ന്നാണ് ഇടഞ്ഞതെന്നും സംസാരമുണ്ട്. കലിപൂണ്ട ആന ക്ഷേത്രത്തിലെ കൊടിമരവും സേവപ്പന്തലും വിളക്കുകളും നശിപ്പിക്കുകയായിരുന്നു. ആനയെ അടൂരില്‍ നിന്നെത്തിയ എലഫെന്റ് സ്ക്വാഡ് മടക്കുവെടിവച്ച ശേഷമാണ് തളച്ചത്. പുഷ്പാംഗദന്റെ ഭാര്യ: ഉഷ. മക്കള്‍: അക്ഷയകുമാര്‍, അക്ഷയ.

Next Story
RELATED STORIES
ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ...
23 April 2024 2:14 PM GMTകുഞ്ഞാലിക്കുട്ടിയെ ശോഭാ സുരേന്ദ്രന് കണ്ടു; കെ മുരളീധരനെയും സമീപിച്ചു; ...
23 April 2024 1:54 PM GMTകളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMT