എഴുന്നള്ളത്തിനിടെ ആന ഇടഞ്ഞു: രണ്ടാം പാപ്പാന് കുത്തേറ്റു
BY Sumeera SMR2 Dec 2015 5:14 AM GMT
Sumeera SMR2 Dec 2015 5:14 AM GMT
ഹരിപ്പാട്: തൃക്കുന്നപ്പുഴ ശ്രീധര്‍മ്മ ശാസ്താ ക്ഷേത്രത്തില്‍ ഉല്‍സവത്തിനായി കൊണ്ടുവന്ന തൃക്കുന്നപ്പുഴ കലാധരന്റെ ഉടമസ്ഥതയിലുള്ള ആരോമല്‍ എന്ന ആനയാണ് ഉല്‍സവത്തിനോട് അനുബന്ധിച്ചുള്ള പ്രദിക്ഷണത്തിനിടയില്‍ ഇടഞ്ഞത്. മദപ്പാടോ- മറ്റു ബുദ്ധിമുട്ടുകളോ കാണിച്ചില്ലെന്നിരിക്കെ ആനയോടൊപ്പമുണ്ടായിരുന്ന രണ്ടാം പാപ്പാനായ വിജയന് 59 നെ കുത്തുകയായിരുന്നു. ഇടതു കൈയ്ക്ക് കുത്തേറ്റ ഇദ്ദേഹത്തെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 11 മണിയ്ക്കായിരുന്നു സംഭവം. കൂടെയുണ്ടായിരുന്ന ഒന്നാം പാപ്പാനെ ആന ഉപദ്രവിച്ചില്ല. രണ്ടാം പാപ്പാന് കുത്തേറ്റതോടെ പ്രദിക്ഷണത്തില്‍ പങ്കെടുത്തിരുന്നവര്‍ ഭയവിഹ്വലരായി ഓടിയകന്നു. അര മണിക്കൂറിനുള്ളില്‍ ആനയെ തളച്ചതോടെ പ്രദേശത്തെ ആശങ്കയ്ക്ക് വിരാമമായി.
Next Story
RELATED STORIES
രാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTഇസ്രായേലിന്റെ ആണവനിലയങ്ങള്‍ അത്യാധുനിക ആയുധങ്ങളാല്‍ തകര്‍ക്കുമെന്ന്...
19 April 2024 1:15 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT