kozhikode local

എഴുത്തുകാരോട് വലിയ ബഹുമാനം: ശ്രീനിവാസന്‍

കോഴിക്കോട്: എഴുത്തുകാരെ ബഹുമാനിക്കുന്ന ചെറിയ എഴുത്തുകാരനാണ് താനെന്ന് നടന്‍ ശ്രീനിവാസന്‍. രാമാശ്രമം ഉണ്ണീരിക്കുട്ടി പുരസ്‌കാരം എം മുകുന്ദനില്‍ നിന്നും സ്വീകരിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഞാനൊരു ബുദ്ധിജീവിയെ അല്ല. സിനിമയുടെ എഴുത്തൊരു സൂത്രപണിയാണ്. ആര്‍ജിച്ച പല തരം അറിവുകളില്‍നിന്നുള്ള അഭിനിവേശത്താലാണ് സിനിമക്കായി എഴുതുന്നത്.
മുമ്പ് ചെറുകഥയെഴുതിയിരുന്നു. എം മുകുന്ദനെ പോലുള്ള വലിയ എഴുത്തുകാരുടെ കഥകള്‍ വായിച്ചതോടെയാണ് ആ ഏഴുത്ത് തനിയ്ക്ക് പറ്റിയതല്ലെന്ന് കണ്ട് നിര്‍ത്തിയത്. സിനിമയിലേയും സാഹിത്യത്തിലേയും എഴുത്തുകള്‍ തമ്മില്‍ വ്യത്യാസമുണ്ട്. എം മുകുന്ദനെ പോലെയോ വി ആര്‍ സുധീഷിനെ പോലെയോ തനിക്ക് കഥയെഴുതാനാകില്ല. മേത്തട്ടിലെ ജീവിതം അറിയാത്തത്‌കൊണ്ടാണ് താന്‍ അവ സിനിമയില്‍ അവതരിപ്പിക്കാത്തത്. ആദ്യകാലത്ത് സിനിമയോട് ഭ്രമമില്ലായിരുന്നു.
നാടകത്തില്‍ അഭിനയിക്കാനായിരുന്നു ആഗ്രഹമെന്നും ശ്രീനിവാസന്‍ പറഞ്ഞു. ഡെപ്യൂട്ടി കലക്റ്റര്‍ ശാമിന്‍ സെബാസ്റ്റ്യന്‍ പുരസ്‌കാരദാന ചടങ്ങ് ഉദ്ഘാടനം ചെയ്തു. രാമാശ്രമം ഉണ്ണീരിക്കുട്ടി ട്രസ്റ്റ് ചെയര്‍മാന്‍ എം മുകുന്ദന്‍ അധ്യക്ഷത വഹിച്ചു. വി ആര്‍ സുധീഷ് പ്രഭാഷണം നടത്തി. ഡോ. എസ് എസ് ശ്രീകുമാര്‍, കെ പി സുധീര, എം എ  ശിഷന്‍ ഉണ്ണീരിക്കുട്ടി, എം എ ഉണ്ണികൃഷ്ണന്‍ സംസാരിച്ചു. എം എ ജീഷ്, എം എ സജീവ് എന്നിവര്‍ അവാര്‍ഡ് ജേതാവിനെ പൊന്നാട അണിയിച്ചു. എ അഭിലാഷ് ശങ്കര്‍ പ്രശസ്തി പത്രപാരായണം നടത്തി.
Next Story

RELATED STORIES

Share it