palakkad local

എഴുത്തുകാരന്‍ ആത്യന്തികമായി അവനവനോട് സത്യസന്ധനായിരിക്കണം: സി വി ബാലകൃഷ്ണന്‍

പാലക്കാട്: എഴുത്തുകാരന്‍ ആത്യന്തികമായി അവനവനോട് സത്യസന്ധനായിരിക്കണമെന്ന് എഴുത്തുകാരന്‍ സി വി ബാലകൃഷ്ണന്‍. എഴുത്തുകാരന് ദേശപരിമിതിയില്ലെന്നും രചനകള്‍ ലോകത്തെ മുഴുവന്‍ സാഹത്യ ആസ്വാദകരോടും സംവദിച്ച് കൊണ്ടേയിരിക്കുമെന്നും സി വി അഭിപ്രായപ്പെട്ടു. എഴുത്തിന്റെ 50വര്‍ഷം പൂര്‍ത്തിയാക്കുന്ന ബാലകൃഷ്ണനെ ആദരിക്കുന്നതിന്റെ ഭാഗമായി പ്രസ്‌ക്ലബ് സംഘടിപ്പിച്ച സുവര്‍ണാദരം പരിപാടിയില്‍ മറുപടി പ്രസംഗം നടത്തുകയായിരുന്നു.  ഇന്ന് പുതിയ എഴുത്തുകാര്‍ക്ക് കഥകള്‍ പ്രചരിപ്പിക്കുന്നിന് സാമുഹിക മാധ്യങ്ങളുണ്ട്. എന്നാല്‍, ഞാന്‍ എഴുതി തുടങ്ങുന്ന കാലത്ത് പരിഗണന കിട്ടാനും അറിയപ്പെടുന്ന പ്രസീദ്ധീകരണങ്ങളില്‍ രചനകള്‍ അച്ചടിച്ച് വരാനും ഏറെ ശ്രമകരമായിരുന്നു. തകഴിയും പൊന്‍കുന്നം വര്‍ക്കിയും എംടിയും വൈക്കം മുഹമ്മദ് ബഷീറും സജീവമായിക്കൊണ്ടിരുന്ന കാലത്ത് തന്റെ എഴുത്ത് ശ്രദ്ധിക്കപ്പെടുകയെന്നത് ക്ലേശകരമായിരുന്നു. രചനകള്‍, എഴുത്തുകാരന്‍ കൈപ്പിടിച്ച് നടക്കേണ്ടുന്ന കൂട്ടിയല്ലെന്നും എഴുതിക്കഴിഞ്ഞാല്‍ പുസ്തകവുമായി ബന്ധം വിച്ഛേദിക്കുകയാണ് തന്റെ രീതിയെന്നും സി വി പറഞ്ഞു. കേരള സംഗീത നാടക അക്കാദമി സെക്രട്ടറി എന്‍ രാധാകൃഷ്ണന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. പ്രസ്‌ക്ലബ് പ്രസിഡന്റ് ഷില്ലര്‍ സ്റ്റീഫന്‍ അധ്യക്ഷത വഹിച്ചു. ജയന്‍ ശിവപുരം, കഥാകൃത്ത് ടി കെ ശങ്കരനാരായണന്‍, കെ ജെ ജോണി, പ്രസ്‌ക്ലബ് സെക്രട്ടറി എന്‍ എ എം ജാഫര്‍, എം വി വസന്ത് സംസാരിച്ചു.
Next Story

RELATED STORIES

Share it