Flash News

എഴുത്തച്ഛന്‍ പുരസ്‌കാരം സച്ചിദാനന്ദന്

എഴുത്തച്ഛന്‍ പുരസ്‌കാരം സച്ചിദാനന്ദന്
X


തിരുവനന്തപുരം:  എഴുത്തച്ഛന്‍ പുരസ്‌കാരം കവിയും വിവര്‍ത്തകനും നിരൂപകനുമായ കെ. സച്ചിദാനന്ദന്. അഞ്ച് ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവുമാണു പുരസ്‌കാരം. സാഹിത്യത്തിന് സംസ്ഥാനസര്‍ക്കാര്‍ നല്‍കുന്ന ഏറ്റവും വലിയ പുരസ്‌കാരമാണിത്.
വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി എ.കെ. ബാലനാണു പുരസ്‌കാരം പ്രഖ്യാപിച്ചത്. സാഹിത്യ അക്കാദമി ചെയര്‍മാന്‍ വൈശാഖന്‍ അധ്യക്ഷനായ സമിതിയാണു ജേതാവിനെ നിര്‍ണയിച്ചത്.

1946 മേയ് 28നു തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂരില്‍ ജനിച്ച സച്ചിദാനന്ദന്‍ അന്‍പതോളം പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. 2012ല്‍ 'മറന്നു വച്ച വസ്തുക്കള്‍' എന്ന കവിതാ സമാഹാരത്തിനു കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. കേന്ദ്ര സാഹിത്യ അക്കാദമി പ്രസിദ്ധീകരണമായ ഇന്ത്യന്‍ ലിറ്ററേച്ചറിന്റെ എഡിറ്ററായിരുന്നു. ഒന്നിലേറെ തവണ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയിട്ടുണ്ട്. 2010ല്‍ കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം നല്‍കി ആദരിച്ചു.
പടിഞ്ഞാറന്‍ കവിതകള്‍, മൂന്നാം ലോക കവിത എന്നിവയാണു പ്രധാന വിവര്‍ത്തന കവിത സമാഹാരങ്ങള്‍.
എഴുത്തച്ഛനെഴുതുമ്പോള്‍, ഇവനെക്കൂടി, വിക്ക്, മറന്നു വച്ച വസ്തുക്കള്‍, അഞ്ചു സൂര്യന്‍ എന്നിവ ഉള്‍പ്പെടെ ഇരുപതിലേറെ കവിതാസമാഹാരങ്ങളും നാടകങ്ങള്‍, യാത്രാവിവരണങ്ങള്‍, പഠനങ്ങള്‍, ലേഖനസമാഹാരങ്ങള്‍ എന്നിവയും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it