Alappuzha local

എഴുതിയ നോട്ട് നല്‍കിയ അമ്മയെയും മക്കളെയും ബസ്സില്‍ നിന്നിറക്കി വിട്ടു



അമ്പലപ്പുഴ: എഴുതിയ നോട്ട്് നല്‍കിയ അമ്മയെയും മക്കളെയും കെഎസ്ആര്‍ടിസി ബസ്സില്‍ നിന്നിറക്കി വിട്ടതായി പരാതി. ഫോര്‍ട്ട്്‌കൊച്ചി സ്വദേശി തിലകന്റെ ഭാര്യ സൈന, പത്താം ക്ലാസ് വിദ്യാര്‍ഥികളായ നന്ദ ഗോപന്‍, വൈഷ്ണവി എിവരെയാണ് അമ്പലപ്പുഴ നിുള്ള യാത്രക്കിടെ കണ്ടക്ടര്‍ ഇറക്കിവിട്ടത്. തിലകന്റെ സഹോദരി കുമാരിയുടെ അമ്പലപ്പുഴയിലെ വീട്ടിലെത്തി തിരികെ ഫോര്‍ട്ട്‌കൊച്ചിയിലേക്കു പോവുന്നതിനായി ഇലെ രാവിലെ 10.30 ഓടെ ബസ് സ്‌റ്റേഷനിലെത്തിയ ഇവര്‍ തിരുവനന്തപുരം ഭാഗത്തു നിന്ന്് 11.55 ഓടെ അമ്പലപ്പുഴയിലെത്തിയ ഫോര്‍ട്ട്്‌കൊച്ചി ബസ്സില്‍ കയറുകയായിരുന്നു. ബസ്് വിട്ട ശേഷം ടിക്കറ്റുമായെത്തിയ കണ്ടക്ടര്‍ക്ക് 500 രൂപ നോട്ട് നല്‍കി. എന്നാല്‍ ഇതില്‍ എന്തോ എഴുതിയിരുന്നു എന്ന് ചൂണ്ടിക്കാട്ടി പണം മടക്കി നല്‍കുകയും വളഞ്ഞ വഴിഭാഗത്ത് ഇവരെ ഇറക്കി വിടുകയുമായിരുന്നു. ഫോര്‍ട്ട്്് കൊച്ചിയിലെത്തുമ്പോള്‍ പണം നല്‍കാമെന്നും നോട്ടില്‍ തങ്ങളല്ല വരച്ചതെും നോട്ട്് ബാങ്കില്‍ നിന്നു ലഭിച്ചതാണെും പറഞ്ഞെങ്കിലും കണ്ടക്ടര്‍ ഇവരെയാത്ര ചെയ്യാന്‍ നുവദിച്ചില്ല. രോഗിയായ മകന്‍ നന്ദഗോപനെയും കൊണ്ട് ഏറെ പ്രയാസപ്പെട്ട് ഇവര്‍ തിരിച്ച് അമ്പലപ്പുഴയിലെത്തുകയായിരുന്നു. കെഎസ്ആര്‍ടിസി അധികൃതര്‍ക്ക് പരാതി നല്‍കുമെന്ന്്് ഇവര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it