malappuram local

എളമരം-മാവൂര്‍ കടവ് പാലം യാഥാര്‍ഥ്യമാവുന്നു



കൊണ്ടോട്ടി: ചാലിയാറിന് കുറുകെ എളമരം-മാവൂര്‍ മേഖലകളെ ബന്ധിപ്പിക്കുന്ന എളമരം കടവ് പാലം യാഥാര്‍ത്ഥ്യമാകുന്നു. മലപ്പുറം-കോഴിക്കോട് ജില്ലകളെ കൂടി ബന്ധിപ്പിക്കുന്ന പാലത്തിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു.35 കോടിയാണ് പാലത്തിന്റെ നിര്‍മ്മാണത്തിനായി എസ്റ്റിമേറ്റ് തയ്യാറാക്കിയിരിക്കുന്നത്. എസ്റ്റിമേറ്റ് സെന്‍ട്രല്‍ റോഡ് ഫണ്ടിന്റെ അനുമതിക്കായി അയക്കാന്‍ യോഗത്തില്‍ തീരുമാനിച്ചു. സെന്‍ട്രല്‍ റോഡ് ഫണ്ടില്‍ നിന്ന് തുക അനുവദിച്ച് നല്‍കാമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്ഗരി, ഇ ടി മുഹമ്മദ് ബഷീര്‍ എംപിക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്. ഇതിന് പുറമെ അപ്രോച്ച് റോഡിന്റെ സ്ഥലം ഏറ്റെടുക്കലിന് 50 ലക്ഷം രൂപയുടെ ഭരണാനുമതി പുറപ്പെടുവിക്കാനും യോഗം തീരുമാനിച്ചു.ടി വി ഇബ്രാഹീം എംഎല്‍എ, മുന്‍മന്ത്രി എളമരം കരീം, പൊതുമരാമത്ത് സെക്രട്ടറി കമല വര്‍ധന റാവു, ചീഫ് എഞ്ചിനിയിര്‍ പ്രഭാകരന്‍, കെ.ഇസ്മായീല്‍, കെ.ഹാജറുമ്മ, ജൈസല്‍ എളമരം, ഇ ടി ആരിഫ്, എം സലാം, അബൂബക്കര്‍ അപ്പാട്ട്, കെ ടി അശ്‌റഫ്, പി രജീഷ് സംസാരിച്ചു.
Next Story

RELATED STORIES

Share it