Flash News

എളമരം കരീം സിപിഎമ്മിന്റെ രാജ്യസഭ സ്ഥാനാര്‍ത്ഥി

എളമരം കരീം സിപിഎമ്മിന്റെ രാജ്യസഭ സ്ഥാനാര്‍ത്ഥി
X

തിരുവനന്തപുരം:എളമരം കരീം സിപിഎമ്മിന്റെ രാജ്യസഭ സ്ഥാനാര്‍ത്ഥിയായി തിരഞ്ഞെടുക്കപെട്ടു.സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറിയും സിപിഎം കേന്ദ്രകമ്മിറ്റിയംഗവുമാണ് എളമരം കരീം. ഇന്ന്് ചേര്‍ന്ന് സിപിഎം സംസ്ഥാന സമിതി യോഗമാണ് എളമരം കരീമിനെ തിരഞ്ഞെടുത്തത്.ഇടതുപക്ഷത്തിന് വിജയസാധ്യതയുളള രണ്ടാമത്തെ സീറ്റില്‍ സിപിഐയുടെ ദേശീയ നേതാവ് ബിനോയ് വിശ്വമാണ് മത്സരിക്കുന്നത്.സിപിഎമ്മിന്റെ രാജ്യസഭ സ്ഥാനാര്‍ത്ഥിയെ തിരഞ്ഞെടുക്കാന്‍ കഴിഞ്ഞ ആഴ്ച ചേര്‍ന്ന സംസ്ഥാന സമിതി യോഗം ചുമതലപ്പെടുത്തിയിരുന്നു. കേരളത്തിനുള്ള മൂന്ന് രാജ്യസഭാ സീറ്റില്‍ യുഡിഎഫിന് അവകാശപ്പെട്ട മൂന്നാമത്തേത് കേരള കോണ്‍ഗ്രസ് എമ്മിന് കോണ്‍ഗ്രസ് നല്‍കി. ഇന്ന് വൈകിട്ട് ചേരുന്ന കേരള കോണ്‍ഗ്രസ് എം സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിന് ശേഷം കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കും.
Next Story

RELATED STORIES

Share it