എല്‍ ക്ലാസിക്കോ കാത്ത് ലോകം: മെസ്സി ബാഴ്‌സയ്ക്കായി കളിക്കുന്ന കാര്യം സംശയത്തില്‍

മാഡ്രിഡ്: അര്‍ജന്റീന-ബ്രസീല്‍ ക്ലാസിക് പോരാട്ടത്തിനു പിറകെ ലോക ഫുട്‌ബോളില്‍ ആരാധകരെ ആവേശം കൊള്ളിക്കാ ന്‍ മറ്റൊരു ക്ലാസിക് കൂടി വരു ന്നു. എല്‍ ക്ലാസിക്കോയെന്ന് വിശേഷിപ്പിക്കപ്പെടുന്ന മല്‍സരത്തില്‍ സ്‌പെയിനിലെ ചിരവൈരികളായ ബാഴ്‌സലോണയും റയല്‍ മാഡിഡുമാണ് അങ്കം കുറിക്കുന്നത്. സ്പാനിഷ് ലീഗില്‍ നാളെയാണ് ഫുട്‌ബോള്‍ പ്രേമികള്‍ കാത്തിരിക്കുന്ന ഈ മല്‍സ രം. റയലിന്റെ ഹോംഗ്രൗണ്ടായ സാ ന്റിയാഗോ ബെര്‍നാബു സ്റ്റേഡിയമാണ് എല്‍ ക്ലാസിക്കോയ്ക്ക് വേദിയാവുന്നത്.
എന്നാല്‍ ബാഴ്‌സ ആരാധകരെ നിരാശരാക്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ബാഴ്‌സയുടെ അര്‍ജന്റീന സൂപ്പ ര്‍ താരം ലയണല്‍ മെസ്സി നാളെ ബാഴ്‌സ നിരയില്‍ ഉണ്ടാവാന്‍ സാധ്യത കുറവാണെന്നതാണ് കാരണം. കാല്‍മുട്ടിനേറ്റ പരിക്കുമൂലം കഴിഞ്ഞ സപ്തംബര്‍ അവസാനത്തോടു കൂടി കളത്തിനു പുറത്തായ മെസ്സി ഇപ്പോ ള്‍ ടീമിനൊപ്പം പരിശീലനം നടത്തുന്നുണ്ടെങ്കിലും നാളെ ബാഴ്‌സയ്ക്കായി കളിക്കില്ലെന്നാണ് സൂചന. ബാഴ്‌സയില്‍ മെസ്സിയുടെ സഹതാരമായ ഉറുഗ്വേ സ്‌ട്രൈക്കര്‍ ലൂയിസ് സുവാറസാണ് ഇക്കാര്യം വ്യക്തമാക്കിയത്.
''മെസ്സിയെ കളിപ്പിക്കണമോ വേണ്ടയോയെന്ന് തീരുമാനിക്കേണ്ടത് കോച്ച് ലൂയിസ് എന്‍ റിക്വെയാണ്. പരിശീലനത്തില്‍ മികച്ച പ്രകടനമാണ് താരം കാഴ്ചവയ്ക്കുന്നത്. എന്നാല്‍ ഭാവിയില്‍ വീണ്ടും വരാനിടയുള്ള പരിക്കാണ് മെസ്സിക്കുള്ളത്. അതുകൊണ്ടു തന്നെ നിര്‍ബന്ധിച്ച് കളിപ്പിക്കാന്‍ ശ്രമിച്ചാല്‍ അദ്ദേഹത്തിനു വീണ്ടും പരിക്കേല്‍ക്കാനുള്ള സാധ്യത കൂടുതലാണ്''- സുവാറസ് അറിയിച്ചു.
Next Story

RELATED STORIES

Share it