എല്‍പി സ്‌കൂളില്‍ അഞ്ച് വരെ പഠിപ്പിക്കണമെന്ന്

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ലോവര്‍ പ്രൈമറി സ്‌കൂളുകളിലും അഞ്ചാം ക്ലാസ് വരെയും അപ്പര്‍ പ്രൈമറി സ്‌കൂളുകളില്‍ എട്ടാം ക്ലാസ് വരെയും പഠിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ഉത്തരവായി. കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിന് അയല്‍പക്ക ദൂരപരിധിക്കുള്ളില്‍ സ്‌കൂളുകള്‍ സ്ഥാപിച്ചുനല്‍കണമെന്ന വിദ്യാഭ്യാസ അവകാശ നിയമത്തിലെ ആറാം വകുപ്പ് പ്രകാരമാണ് കമ്മീഷന്‍ ഉത്തരവ് പുറപ്പെടുവിച്ചത്. തിരുവനന്തപുരം ജില്ലയിലെ പിന്നാക്കപ്രദേശമായ വാവോട് നാലാം ക്ലാസിനു മുകളിലുള്ള കുട്ടികള്‍ക്ക് പഠിക്കാന്‍ നിയമം അനുശാസിക്കുന്ന ദൂരപരിധിയില്‍ സ്‌കൂള്‍ സൗകര്യം ഏര്‍പ്പാടാക്കണമെന്ന ആവശ്യം പരിഗണിക്കവെയാണ് സുപ്രധാനമായ ഉത്തരവ് പുറപ്പെടുവിച്ചത്. പിന്നാക്കപ്രദേശമായ വാവോട് യുപി സ്‌കൂള്‍ തുടങ്ങണമെന്ന് കള്ളിക്കാട് ഗ്രാമപഞ്ചായത്ത് ശുപാര്‍ശ ചെയ്തിട്ടുമുണ്ട്. ഇപ്പോള്‍ 6നും 14നും ഇടയ്ക്ക് പ്രായമുള്ള കുട്ടികള്‍ മൈലക്കരയില്‍ പോയാണ് യുപി സ്‌കൂളില്‍ പഠിക്കുന്നത്.

Next Story

RELATED STORIES

Share it