Flash News

എല്‍പിജി ടെര്‍മിനല്‍ നിര്‍മാണം നിര്‍ത്തിവച്ചു



കൊച്ചി: പുതുവൈപ്പിനില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ എല്‍പിജി ടെര്‍മിനലുമായി ബന്ധപ്പെട്ട ജനകീയപ്രക്ഷോഭത്തിന് പരിഹാരം കാണാന്‍ മുഖ്യമന്ത്രി 21ന് യോഗം വിളിക്കും. സമരസമിതി പ്രവര്‍ത്തകരുമായി ബുധനാഴ്ച രാവിലെ 11ന് തിരുവനന്തപുരത്താണ് ആദ്യഘട്ട ചര്‍ച്ച. പിന്നീടാവും വൈപ്പിനിലെത്തുന്ന കാര്യം പരിഗണിക്കുന്നത്. ഇതിനിടെ, പുതുവൈപ്പ് എല്‍പിജി ടെര്‍മിനലിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ 21 വരെ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയാണെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ ജില്ലാ കലക്ടറെ അറിയിച്ചു. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടക്കുന്ന സാഹചര്യത്തിലാണ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കുന്നത്. പ്രക്ഷോഭത്തിനിടയാക്കിയ സാഹചര്യം നിലനില്‍ക്കാത്തതിനാല്‍ സമരത്തില്‍ നിന്ന് ബന്ധപ്പെട്ടവര്‍ പിന്‍മാറണമെന്ന് ജില്ലാ കലക്ടര്‍ വൈ മുഹമ്മദ് സഫീറുള്ള അഭ്യര്‍ഥിച്ചു. ഇതിനിടെ, പുതുവൈപ്പ് വിഷയത്തില്‍ ചര്‍ച്ചയ്ക്ക് അവസരമൊരുക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതിനുശേഷവും സമരക്കാര്‍ക്കെതിരേ പോലിസ് ക്രൂരമായി അതിക്രമം കാട്ടുകയായിരുന്നുവെന്ന് കെ വി തോമസ് എംപി ആരോപിച്ചു.
Next Story

RELATED STORIES

Share it