Kottayam Local

എല്‍ഡിഎഫ് സ്ഥാനാര്‍ഥി സി കെ ആശയുടെ മൂന്നാംഘട്ട പ്രചാരണം ആരംഭിച്ചു

വൈക്കം: എല്‍ഡിഎഫ് സ്ഥാനാര്‍ഥി സി കെ ആശയുടെ മൂന്നാം ഘട്ട പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഓരോ പഞ്ചായത്തിലെയും പ്രധാന കേന്ദ്രങ്ങളിലെ കടകളും മറ്റ് സ്ഥാപനങ്ങളും, കയറുന്നതിനോടൊപ്പം ഭവന സന്ദര്‍ശനവും നടത്തിയാണ് സ്ഥാനാര്‍ഥി വോട്ട് അഭ്യര്‍ഥിക്കുന്നത്.
മണ്ഡലത്തിലെ എല്‍ഡിഎഫിന്റെ പഞ്ചായത്ത് കണ്‍വന്‍ഷനുകള്‍ പൂര്‍ത്തിയായി. ബൂത്ത് കണ്‍വന്‍ഷനുകളും കുടുംബ യോഗങ്ങളുമാണ് ഇപ്പോള്‍ നടക്കുന്നത്. ഇന്നലെ മറവന്‍തുരുത്ത് പഞ്ചായത്തിന്റെ കിഴക്കന്‍ മേഖലയും, ചെമ്പ് പഞ്ചായത്തിന്റെ പടിഞ്ഞാറന്‍ മേഖലയും സന്ദര്‍ശിച്ച സി കെ ആശ കുടുംബയോഗങ്ങളിലും പങ്കെടുത്തു.
Next Story

RELATED STORIES

Share it