എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ചാണ്ടിയുടെ ആസ്തി 92 കോടി
BY swapna en28 April 2016 7:09 AM GMT
X
swapna en28 April 2016 7:09 AM GMT
ആലപ്പുഴ: കുട്ടനാട്ടിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി തോമസ് ചാണ്ടിയുടെ ആസ്തി് 92.37 കോടി. കഴിഞ്ഞ തവണ പത്രിക സമര്‍പ്പിക്കുമ്പോള്‍ ഇത് 39.71 കോടിയായിരുന്നു. പത്രികാ സമര്‍പ്പണത്തിനൊപ്പം സമര്‍പ്പിച്ച രേഖകളിലാണ് തോമസ് ചാണ്ടിയുടെ സ്വത്ത് വിവരം. 5 വര്‍ഷത്തിനിടയില്‍ 65.85 കോടിയുടെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്.
ബാങ്ക് നിക്ഷേപമായി ചാണ്ടിക്ക് 1,108,932 രൂപയും ഭാര്യക്ക് 16,24,50,551 രൂപയുമുണ്ട്.4,53,30,000 രൂപയുടെ മ്യൂച്ചല്‍ ഫണ്ട്, ഓഹരി നിക്ഷേപമുണ്ട്. ചാണ്ടിക്ക് 38,45,000 ഇന്‍ഷുറന്‍സ് പോളിസിയും ഭാര്യക്ക് 22,25,011 രൂപയുടേതും ആശ്രിതന് 14,92,044 രൂപയുടേതുമുണ്ട്.1,45,20,000 രൂപ വിലമതിക്കുന്ന രണ്ട് ആഡംബര കാറുകള്‍, രണ്ട് ഹൗസ് ബോട്ടുകള്‍, മൂന്ന് മോട്ടോര്‍ ബോട്ടുകള്‍ എന്നിവ ചാണ്ടിക്കും 5,60,000 വില മതിക്കുന്ന ഒരു മോട്ടോര്‍ ബോട്ട് ഭാര്യയുടെ പേരിലുമുണ്ട്. ചാണ്ടിയുടെ കൈയില്‍ 2,20,000 രൂപ വിലമതിക്കുന്ന 100 ഗ്രാം സ്വര്‍ണാഭരണവും ഭാര്യയുടെ കൈയില്‍ 11,00,000 രൂപ വിലമതിക്കുന്ന അര കിലോ സ്വര്‍ണവുമുണ്ട്. തോമസ് ചാണ്ടിയുടെ ജംഗമ വസ്തുക്കളുടെയും നിക്ഷേപത്തിന്റെയും മൊത്തം മൂല്യം ഇപ്പോള്‍ 65,80,65,427 രൂപയാണ്. ഭാര്യയുടേത് 17,85,00,562 രൂപയും ആശ്രിതന്റെത് 15,02,044രൂപയുമാണ്. വരണാധികാരി പ്രിന്‍സിപ്പല്‍ അഗ്രികള്‍ചര്‍ ഓഫിസര്‍ എസ്. പുഷ്പകുമാരി മുമ്പാകെയാണ് തോമസ് ചാണ്ടി ബുധനാഴ്ച പത്രിക നല്‍കിയത്.
Next Story
RELATED STORIES
25000 കോടിയുടെ തട്ടിപ്പ് കേസില്‍ ഉപമുഖ്യമന്ത്രി അജിത് പവാറിന് ആശ്വാസം; ...
24 April 2024 5:49 AM GMTസംസ്ഥാനത്ത് പരസ്യ പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം; വെള്ളിയാഴ്ച...
24 April 2024 5:48 AM GMTനിമിഷപ്രിയയെ ജയിലില്‍ കാണാന്‍ മാതാവിന് അനുമതി
24 April 2024 4:51 AM GMTകളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMT