Flash News

എല്‍ഡിഎഫ് സീറ്റ് വിഭജനമായി, ഗൗരിയമ്മയെയും ജോര്‍ജിനെയും കൈവിട്ടു

എല്‍ഡിഎഫ് സീറ്റ് വിഭജനമായി, ഗൗരിയമ്മയെയും ജോര്‍ജിനെയും കൈവിട്ടു
X
ldf

തിരുവനന്തപുരം : ഇടതുമുന്നണി നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സീറ്റുവിഭജനം പൂര്‍ത്തിയായതായി കണ്‍വീനര്‍ വൈക്കം വിശ്വന്‍ അറിയിച്ചു. മുന്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജിനും കെ.ആര്‍.ഗൗരിയമ്മ നേതൃത്വം നല്‍കുന്ന ജെഎസ്എസിനും സീറ്റ് നല്‍കേണ്ടെന്നാണ് മുന്നണിയുടെ തീരുമാനം. പി സി ജോര്‍ജ് മല്‍സരിക്കുന്ന പൂഞ്ഞാര്‍ സീറ്റ് ജനാധിപത്യ കേരള കോണ്‍ഗ്രസിനാണ്് നല്‍കിയിട്ടുള്ളത്.
സിപിഎം 92 സീറ്റുകളിലാണ് മത്സരിക്കുന്നത്. സിപിഐ 27 സീറ്റുകളിലും ജനതാദള്‍ എസ് അഞ്ച് സീറ്റിലും ജനാധിപത്യ കേരള കോണ്‍ഗ്രസ്, എന്‍സിപി എന്നീ ഘടകകക്ഷികള്‍ നാല് സീറ്റില്‍ വീതവും മത്സരിക്കും. മൂന്ന് സീറ്റുകളില്‍ ഐഎന്‍എലും സിഎംപി, കേരള കോണ്‍ഗ്രസ് ബി, ആര്‍എസ്പി (എല്‍), കോണ്‍ഗ്രസ് എസ്, കേരള കോണ്‍ഗ്രസ് സ്‌കറിയ തോമസ് വിഭാഗം എന്നിവര്‍ ഓരോ സീറ്റിലും മത്സരിക്കും.
Next Story

RELATED STORIES

Share it