എല്‍ഡിഎഫ് വാഗ്ദാനം ചെയ്യുന്നത് അഴിമതിരഹിത ഭരണം: വിഎസ്
BY Sumeera SMR18 April 2016 5:15 AM GMT
Sumeera SMR18 April 2016 5:15 AM GMT
പാലക്കാട്: അഴിമതിരഹിത കേരളമാണ് എല്‍ ഡി എഫ് കേരള ജനതയ്ക്ക് വാഗ്ദാനം ചെയ്യുന്നതെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്.
പാലക്കാട് സിപിഎം ജില്ലാ കമ്മിറ്റി ഓഫിസില്‍ വിഎസിന്റെ വെബ്സൈറ്റിന്റേയും സോഷ്യല്‍മീഡിയകളുടെയും പ്രകാശനത്തിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ മേഖലകളിലും കേരളത്തില്‍ അഴിമതി കൊടികുത്തി വാഴുകയാണെന്നും ഇത് അവസാനിപ്പിച്ച് വികസന കേരളമാണ് എല്‍ ഡി എഫ് വാഗ്ദാനമെന്നും അദ്ദേഹം പറഞ്ഞു. സാങ്കേതികവിദ്യയുടെ ഉപയോഗത്തിലൂടെ തന്നെ സഹായിക്കാന്‍ ഒരു പാടുപേര് മുന്നോട്ടുവന്നുവെന്നും നവമാധ്യമങ്ങളെ ഉപയോഗിച്ച് താനും തന്റെ പ്രസ്ഥാനവും ജനങ്ങളിലേക്ക് എത്തുകയാണെന്നും ഇതൊരു വണ്‍വേ ട്രാഫിക്ക് ആകില്ലെന്നും വി എസ് പറഞ്ഞു. ഈ രംഗത്തേക്ക് തന്നെ പോലൊരാള്‍ ഇറങ്ങുന്നത് ഒരുപാട് പ്രതീക്ഷകളോടെയാണെന്നും ഭയാശങ്കകള്‍ ഇല്ലാതില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം ഈ തരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ചരിത്രവിജയം നേടുമെന്ന് വെബ്സൈറ്റ് പ്രകാശനം നിര്‍വഹിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പറഞ്ഞു.

Next Story
RELATED STORIES
വിദ്വേഷ പ്രസംഗം; പ്രധാനമന്ത്രിയോട് വിശദീകരണം തേടി തിരഞ്ഞെടുപ്പ്...
25 April 2024 7:43 AM GMTപ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTപട്നയില്‍ ജെഡിയു നേതാവിനെ വെടിവച്ചുകൊന്നു
25 April 2024 5:32 AM GMTരാമക്ഷേത്രവുമായി ബന്ധപ്പെട്ട പരാമര്‍ശം: മോദിയുടെ പ്രസംഗത്തില്‍...
25 April 2024 5:18 AM GMTഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMT