Flash News

'എല്‍ഡിഎഫ് വന്നു; ഒന്നും ശരിയായില്ല' - പ്രതിഷേധ ധര്‍ണ മോഹന വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ വഞ്ചിക്കരുത്: എസ് ഡിപിഐ



തിരുവനന്തപുരം: മോഹിപ്പിക്കുന്ന വാഗ്ദാനങ്ങള്‍ നല്‍കി ഇടതു സര്‍ക്കാര്‍ ഇനിയും ജനങ്ങളെ വഞ്ചിക്കരുതെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി എം കെ മനോജ്കുമാര്‍. എല്‍ഡിഎഫ് വരും എല്ലാം ശരിയാവും എന്ന മുദ്രാവാക്യമുയര്‍ത്തി അധികാരത്തിലെത്തിയ ഇടതു സര്‍ക്കാര്‍ ഒരു വര്‍ഷം പിന്നിട്ടിട്ടും ഒന്നും ശരിയാക്കിയില്ല. പകരം ജനജീവിതം ദുരിതപൂര്‍ണമാവുകയാണു ചെയ്തിരിക്കുന്നത്-അദ്ദേഹം പറഞ്ഞു. 'എല്‍ഡിഎഫ് വന്നു; ഒന്നും ശരിയായില്ല' എന്ന പ്രമേയമുയര്‍ത്തി എസ്ഡിപിഐ സെക്രട്ടേറിയറ്റ് പടിക്കല്‍ നടത്തിയ പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഴിമതിക്കെതിരാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാദങ്ങള്‍ കാപട്യമാണെന്ന് ഓരോ ദിവസവും വ്യക്തമാവുകയാണ്. അഴിമതിയുടെ പേരില്‍ മാണിക്കെതിരേയും ആര്‍ ബാലകൃഷ്ണപ്പിള്ളയ്‌ക്കെതിരേയും സമരം ചെയ്തവര്‍ ഇന്ന് അവരെ കൂടെ നിര്‍ത്തി തങ്ങളുടെ നിലപാടുകള്‍ കാപട്യമാണെന്ന് ഒരിക്കല്‍ക്കൂടി തെളിയിച്ചിരിക്കുന്നു. മെട്രോ റെയില്‍ ഉദ്ഘാടനത്തിന് പ്രധാനമന്ത്രി മോദി തന്നെ വരണമെന്ന പിണറായിയുടെ ആഗ്രഹം മോദിയോടുള്ള വിധേയത്വം ഒരിക്ക ല്‍ കൂടി തെളിയിക്കുന്നതെന്നും ഭാരവാഹികള്‍ വ്യക്തമാക്കി. ധര്‍ണയ്ക്ക്് സംസ്ഥാന ജനറല്‍ സെക്രട്ടറി അജ്മല്‍ ഇസ്മായില്‍, സെക്രട്ടറിമാരായ റോയ് അറക്കല്‍, പി കെ ഉസ്മാന്‍, സംസ്ഥാന സെക്രേട്ടറിയറ്റ് അംഗങ്ങളായ പി അബ്ദുല്‍ ഹമീദ്, ജ്യോതിഷ് പെരുമ്പുളിക്കല്‍, എസ്ഡിടിയു ഭാരവാഹികളായ നൗഷാദ് മംഗലശ്ശേരി, നിസാമുദ്ദീന്‍ തച്ചോണം, പാര്‍ട്ടി ജില്ലാ ഭാരവാഹികളായ കുന്നില്‍ ഷാ ജഹാന്‍ എസ് സജീവ്, അന്‍സാരി ഏനാത്ത്, ഷിഹാബുദ്ദീ ന്‍ മന്നാനി നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it