എല്‍ഡിഎഫ് ബന്ധം ഉപേക്ഷിച്ചു; ഫോര്‍വേഡ് ബ്ലോക്കിന്റെ പിന്തുണ യുഡിഫിന്

തൃശൂര്‍: മൂന്നു പതിറ്റാണ്ട് ഇടതുമുന്നണിയുമായി സഹകരിച്ചിട്ടും ഫോര്‍വേഡ് ബ്ലോക്കിന് തിരഞ്ഞെടുപ്പില്‍ സീറ്റോ മുന്നണിയില്‍ പ്രവേശനമോ നല്‍കാന്‍ തയ്യാറാവാത്ത സാഹചര്യത്തില്‍ യുഡിഎഫുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതായി പാര്‍ട്ടി ദേശീയ സെക്രട്ടറി ജി ദേവരാജന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

അഴിമതിയുടെയും മറ്റും കാര്യത്തില്‍ ഇരുമുന്നണികളും തുല്യമാണെന്നതാണ് അവസ്ഥ. എങ്കിലും രാഷ്ട്രീയമായ അംഗീകാരത്തിനും നിലനില്‍പിനും വേണ്ടി യുഡിഎഫുമായി സഹകരിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചിരിക്കുകയാണെന്നും ഒറ്റയ്ക്ക് നിന്നു പോരാടാന്‍ പരിമിതിയുണ്ടെന്നും ദേവരാജന്‍ പറഞ്ഞു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ യുഡിഎഫില്‍ നിന്ന് നാല് സീറ്റില്‍ മല്‍സരിച്ച കെ ആര്‍ ഗൗരിയമ്മയുടെ ജെഎസ്എസിനെ എല്‍ഡിഎഫില്‍ കൊണ്ടുവന്ന് വട്ടപ്പൂജ്യമാക്കി. സിഎംപിയെ പേമെന്റ് സീറ്റ് നല്‍കി സിപിഎം ലക്ഷ്യം നേടി. അഞ്ച് വര്‍ഷം യുഡിഎഫിനൊപ്പം നിന്ന് അധികാരത്തിന്റെ സുഖം അനുഭവിച്ച ശേഷം കാലുമാറി വരുന്നവരെ സ്വീകരിക്കാന്‍ മടികാണിക്കാത്ത സിപിഎം കൂടെ നില്‍ക്കുന്ന സോഷ്യലിസ്റ്റ് പാര്‍ട്ടികളോട് കടുത്ത അവഗണന കാണിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it