kannur local

എല്‍ഡിഎഫ് പ്രതിഷേധം; മുഖ്യമന്ത്രി 29ന് ഹെലികോപ്റ്ററിലെത്തും

ഇരിട്ടി: കണ്ണൂര്‍ വിമാനത്താവളം പരീക്ഷണപറക്കല്‍ ഉദ്ഘാടനം ഉള്‍പ്പടെയുള്ള പരിപാടികള്‍ക്ക് ഈ മാസം 29ന് മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും എത്തുന്നത് ഹെലികോപ്റ്ററില്‍. എല്‍ഡിഎഫിന്റെ പ്രതിഷേധ പരിപാടികളെ തുടര്‍ന്നാണ് മന്ത്രിമാരുടെ യാത്ര ഹെലികോപ്റ്ററിലാക്കിയത്. ബാര്‍, സോളാര്‍ കേസുകളില്‍ ആരോപണ വിധേയരായ മന്ത്രിമാരെ ബഹിഷ്‌കരിക്കുമെന്നും പ്രതിഷേധ പ്രകടനം നടത്തുമെന്നും കഴിഞ്ഞ ദിവസം എല്‍ഡിഎഫ് നേതാക്കള്‍ പ്രഖ്യാപിച്ചിരുന്നു.
വിമാനത്താവള ഉദ്ഘാടനത്തിന് ശേഷം ബാരാപോള്‍ ജല വൈദ്യുത പദ്ധതി ഉദ്ഘാടനം ചെയ്യാന്‍ അയ്യന്‍കുന്ന് പാലത്തില്‍ കടവിലേക്കും മുഖ്യമന്ത്രി ഹെലികോപ്റ്റര്‍ മാര്‍ഗമാണെത്തുക. ജില്ലാ പോലിസ് ചീഫ് പി ഹരിശങ്കറിന്റെ നേതൃത്തില്‍ രണ്ടു സ്ഥലങ്ങളിലും സന്ദര്‍ശിച്ച് ഹെലികോപ്റ്റര്‍ ഇറക്കാനാവശ്യമായ നടപടികള്‍ സ്വീകരിച്ചു വരികയാണ്.
Next Story

RELATED STORIES

Share it