Flash News

എല്‍ഡിഎഫ് കലഹമുന്നണിയായി മാറി : ചെന്നിത്തല



തിരുവനന്തപുരം: ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ കായല്‍ കൈയേറ്റക്കേസില്‍ നിന്ന് അഡീഷനല്‍ അഡ്വക്കറ്റ് ജനറലിനെ മാറ്റിയത് സംബന്ധിച്ചു റവന്യൂ മന്ത്രിയും എജിയും തമ്മിലുള്ള തര്‍ക്കം എല്‍ഡിഎഫിനെ കലഹമുന്നണിയായി മാറ്റിയെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഇതു റവന്യൂ മന്ത്രിയും എജിയും തമ്മിലുള്ള തര്‍ക്കമല്ല. മുഖ്യമന്ത്രിയും റവന്യൂ മന്ത്രിയും തമ്മിലുള്ള തര്‍ക്കമാണ്. മുഖ്യമന്ത്രിയുടെ അറിവും സമ്മതവുമില്ലാതെ എജി സംസ്ഥാനത്തെ ഒരു മന്ത്രിയെ ധിക്കരിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുമെന്നു കരുതാനാവില്ല. ഗതാഗത മന്ത്രി തോമസ് ചാണ്ടിയെ രക്ഷിക്കാനുള്ള മുഖ്യമന്ത്രിയുടെ ശ്രമമാണ് ഇതിനെല്ലാം പിന്നില്‍. സിപിഐ ഓരോ സമയത്തും പ്രതിഷേധിച്ച് ഒച്ചവയ്ക്കുമെന്നല്ലാതെ അതിനപ്പുറത്തേക്കു പോവാനുള്ള കെല്‍പ്പൊന്നും ആ പാര്‍ട്ടിക്കില്ലെന്നും ചെന്നിത്തല പറഞ്ഞു.
Next Story

RELATED STORIES

Share it