kannur local

എല്‍ഡിഎഫ് അധികാരമേല്‍ക്കും മുമ്പ് ഡിജിപി മടങ്ങിയെത്തി

തലശ്ശേരി: യുഡിഎഫ് സര്‍ക്കാറിനെയും വിശേഷിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയേയും കഴിഞ്ഞ 4.30 വര്‍ഷം നിയമ വഴിയിലൂടെ പോരാടാന്‍ സഹായിച്ച ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സ് അഡ്വ.ടി ആസഫലി തിരുവനന്തപുരത്തു നിന്നും നാട്ടിലേക്ക് മടങ്ങി. ഇടതുമുന്നണി സര്‍ക്കാര്‍ അധികാരമേറും മുമ്പെ സ്ഥാനം രാജിവച്ചാണ് തലശ്ശേരിയിലേക്കുള്ള മടക്കം.
നാളിതുവരെ സംസ്ഥാന സര്‍ക്കാരിന്റെ ഒരു നിയമോപദേശകനും നേരിടേണ്ടി വന്നിട്ടില്ലാത്ത വിമര്‍ശനങ്ങളും ഭീഷണികളുമാണ് ആസഫലിക്ക് ഔദ്യോഗിക കാലയളവില്‍ ഏറ്റുവാങ്ങേണ്ടി വന്നത്. കോണ്‍ഗ്രസ് നേതാവ് കൂടിയായ അഡ്വ.ആസഫലിയെ ഉമ്മന്‍ചാണ്ടിയാണ് നിര്‍ണായക പദവി നല്‍കി തിരുവനന്തപുരത്തെത്തിച്ചത്. പീപ്പിള്‍സ് ഫോര്‍ സിവില്‍ റൈറ്റ്‌സ് ഭാരവാഹിയായി പ്രവര്‍ത്തിക്കുമ്പോഴായിരുന്നു അത്. കഴിഞ്ഞ എല്‍ഡിഎഫ് ഭരണകാലത്ത് പിണറായിക്കെതിരേ എസ്എന്‍സി ലാവ്‌ലിന്‍ കേസ് ഇളക്കി വിട്ടതിനെ തുടര്‍ന്ന് ആസഫലിയുടെ തലശ്ശേരിക്ക് സമീപത്തെ വീട്ടില്‍ റീത്തും ഭീഷണി കത്തും പ്രത്യക്ഷപ്പെട്ടിരുന്നു.
അന്ന് പ്രതിപക്ഷ നേതാവായിരുന്ന ഉമ്മന്‍ചാണ്ടി അപ്പോള്‍ തന്നെ ആസഫലിയുടെ തലശ്ശേരിയിലെ വീട്ടിലെത്തി. തുടര്‍ന്ന് അന്നത്തെ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ സംഭവത്തില്‍ നേരിട്ടിടപെട്ട് ആസഫലിക്കും കുടുംബത്തിനും വീടിനും പോലിസ് സംരക്ഷണം ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു.
Next Story

RELATED STORIES

Share it