Kerala

എല്‍ഡിഎഫും യുഡിഎഫും മച്ചാനും മച്ചാനും കളിക്കുന്നു: പി സി ജോര്‍ജ്

എല്‍ഡിഎഫും യുഡിഎഫും മച്ചാനും മച്ചാനും  കളിക്കുന്നു: പി സി ജോര്‍ജ്
X
PC-GEORGE

പെരുമ്പാവൂര്‍: എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ മച്ചാന്‍ മച്ചാന്‍ കളിയാണ് ഇപ്പോള്‍ നടക്കുന്നതെന്ന് പി സി ജോര്‍ജ് എംഎല്‍എ. പെരുമ്പാവൂരില്‍ ക്രൂരപീഡനത്തിന് ഇരയായി കൊല്ലപ്പെട്ട ജിഷയുടെ ഘാതകരെ പിടികൂടണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ പെരുമ്പാവൂര്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ യാത്രി നിവാസില്‍ സംഘടിപ്പിച്ച സായാഹ്ന ധര്‍ണയും കേസ് സിബിഐക്ക് കൈമാറണമെന്നാവശ്യപ്പെട്ടുള്ള ഒപ്പു ശേഖരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇരുമുന്നണികളും കളവ് പുറത്തുപറയാതെയുള്ള എഗ്രിമെന്റ് വച്ചാണ് അഞ്ച് കൊല്ലം വീതം ഭരിക്കുന്നത്. കോടതി വെറുതെ വിട്ടാലും കട്ടവന്‍ കള്ളന്‍ തന്നെയാണെന്നും പി സി ജോര്‍ജ് പറഞ്ഞു. സിപിഎം വിഎസിനെ ഒരു മൂലയിലിരുത്തി. വിഎസിനെ ഇരുത്തിയതുപോലെ തന്നെ മൂലയിലിരുത്താമെന്ന് വിചാരിക്കേണ്ടെന്നും ഇനി കാണുന്ന സത്യങ്ങളെല്ലാം താന്‍ തുറന്ന് പറയുമെന്നും അദ്ദേഹം പറഞ്ഞു. എസ്ഡിപിഐ പോലുള്ള പാര്‍ട്ടിയും ജനങ്ങളും തന്നോടൊപ്പമുണ്ട്.
പ്രതികളെ പിടികൂടുന്നത് വരെ എസ്ഡിപിഐ സമരം ചെയ്യണമെന്നും പി സി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു. കിളിരൂര്‍ കേസില്‍ വിഎസ് പറഞ്ഞ വിഐപി തന്നെയാണ് സിപിഎം പ്രഖ്യാപിച്ച രാപകല്‍ സമരം അവസാനിപ്പിക്കാന്‍ പെരുമ്പാവൂരിലെത്തിയതെന്നും പി സി ജോര്‍ജ് വ്യക്തമാക്കി. എസ്ഡിപി ഐ പെരുമ്പാവുര്‍ മണ്ഡലം പ്രസിഡന്റ് വി കെ ഷൗക്കത്തലി അധ്യക്ഷത വഹിച്ചു. എസ്ഡിപിഐ സംസ്ഥാന ജന. സെക്രട്ടറി എം കെ മനോജ്കുമാര്‍, ജില്ലാ ജനറല്‍ സെക്രട്ടറി പി പി മൊയ്തീന്‍കുഞ്ഞ്, ജില്ലാ വൈസ് പ്രസിഡന്റ് അജ്മല്‍ കെ മുജീബ്, എസ്ഡിപിഐ വാഴക്കുളം ഗ്രാമപ്പഞ്ചായത്തംഗം സരോജിനി ശങ്കരന്‍, ചെങ്ങമനാട് ഗ്രാമപ്പഞ്ചായത്തംഗം മനോജ് പി മൈലന്‍, പെരുമ്പാവൂര്‍ മണ്ഡലം ജനറല്‍ സെക്രട്ടറി പ്രഫ. എന്‍ എ അനസ്, സെക്രട്ടറി മനാഫ് ഓടയ്ക്കാലി, അഷറഫ് തോലംകുഴി സംസാരിച്ചു.
Next Story

RELATED STORIES

Share it