kannur local

എല്‍ഡിഎഫും ബിജെപിയും ബഹിഷ്‌കരിക്കും

കണ്ണൂര്‍: എല്‍ഡിഎഫിനു പുറമേ, കണ്ണൂര്‍ വിമാനത്താവളത്തിന്റെ പരീക്ഷണ പറക്കല്‍ ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് ബിജെപിയും. കേന്ദ്ര സര്‍ക്കാരിനെ അവഗണിച്ചും റണ്‍വേ 4000 മീറ്ററായി ഉയര്‍ത്താതെയും നടത്തുന്ന പരീക്ഷണ പറക്കല്‍ ചടങ്ങ് വെറും തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള കോണ്‍ഗ്രസിന്റെ നാടകമാണെന്നും ജില്ലാ പ്രസിഡന്റ് പി സത്യപ്രകാശ് വാര്‍ത്താകുറിപ്പില്‍ ആരോപിച്ചു. അന്താരാഷ്ട്ര നിലവാരമുള്ളതായി മാറേണ്ട വിമാനത്താവളം പിടിപ്പുകേടിന്റെ പര്യായമായി മാറിയിരിക്കുകയാണ്. എയര്‍പോര്‍ട്ട് ഹബ്ബായി തീരേണ്ട സാഹചര്യമുണ്ടായിട്ടും ഇതൊന്നും ഗൗനിക്കാതെ തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ച് തിരക്കിട്ട് നടത്തുന്ന പരീക്ഷണ പറക്കല്‍ കോണ്‍ഗ്രസ് മേളയായി മാറ്റുന്നതില്‍ പ്രതിഷേധിച്ചാണ് ബഹിഷ്‌കരണമെന്നും ബിജെപി അറിയിച്ചു. പരീക്ഷണപ്പറക്കല്‍ ബഹിഷ്‌കരിക്കുമെന്നും പദ്ധതി പ്രദേശത്ത് പ്രതിഷേധകൂട്ടായ്മ സംഘടിപ്പിക്കുമെന്നും എല്‍ഡിഎഫ് ജില്ലാകമ്മിറ്റിയും മണ്ഡലം കമ്മിറ്റിയും നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.
തിടുക്കപ്പെട്ട് പരീക്ഷണപ്പറക്കല്‍ നടത്തുന്നത് രാഷ്ട്രീയലാഭം വച്ചാണെന്ന് എല്‍ഡിഎഫ് ആരോപിച്ചിരുന്നു. കൂടാതെ, സോളാര്‍, ബാര്‍ അഴിമതിയില്‍ ആരോപണവിധേയനായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രി കെ ബാബു എന്നിവര്‍ പങ്കെടുക്കുന്ന ചടങ്ങ് ബഹിഷ്‌കരിക്കുന്നതിന്റെഭാഗം കൂടായായിട്ടായിരുന്നു എല്‍ഡിഎഫിന്റെ തീരുമാനം. പ്രധാനപ്പെട്ട രാഷ്ട്രീയപ്പാര്‍ട്ടികളൊക്കെ ചടങ്ങ് ബഹിഷ്‌കരിച്ചതോടെ പരിപാടിയുടെ നിറംകെട്ടിരിക്കുകയാണ്.
Next Story

RELATED STORIES

Share it