എല്‍ഡിഎഫില്‍ സര്‍വത്ര ആശയക്കുഴപ്പം: വേണുഗോപാല്‍
BY Sumeera SMR24 April 2016 7:42 PM GMT
Sumeera SMR24 April 2016 7:42 PM GMT
കലവൂര്‍: ഇടതുപക്ഷ ജനാധിപത്യ മുന്നണിയില്‍ സര്‍വത്ര ആശയക്കുഴപ്പമാണെന്ന് കെ സി വേണുഗോപാല്‍ എംപി. കലവൂരില്‍ ഐഎന്‍ടിയുസിയുടെ കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വി എസ് അച്യുതാനന്ദനും പിണറായി വിജയനും രാവിലെ പറയുന്നത് ഉച്ചയ്ക്ക് തിരുത്തും. വൈകിട്ട് അത് വീണ്ടും തിരുത്തും. മദ്യനയം സംബന്ധിച്ച വ്യക്തമായ ധാരണ എല്‍ഡിഎഫില്‍ ഇല്ല. വിഎസ് ഇക്കാര്യത്തില്‍ യച്ചൂരിയോടൊപ്പമാണെങ്കില് പിണറായിയും സംഘവും അതിന് എതിരാണ്. പാവങ്ങളും തൊഴിലാളികളും ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ക്ഷേമകാര്യപ്രവര്ത്തനങ്ങളില് നേട്ടം അനുഭവിച്ചിട്ടുള്ളവരാണ്. പ്രകടനപത്രികയില്‍ പറഞ്ഞിരുന്ന കാര്യങ്ങള്‍ നടപ്പാക്കിയ സര്‍ക്കാര്‍ തുടര്‍ഭരണം നേടുമെന്നും അദ്ദേഹം പറഞ്ഞു. ഐഎന്‍ടിയുസി റീജ്യനല്‍ കമ്മിറ്റി പ്രസിഡന്റ് പി തമ്പി അധ്യക്ഷത വഹിച്ചു.
Next Story
RELATED STORIES
ജയിലില്‍ ടോയ്ലറ്റ് ക്ലീനര്‍ കലര്‍ത്തിയ ഭക്ഷണം നല്കി ഭാര്യയുടെ...
20 April 2024 7:21 AM GMTദമ്പതിമാരെന്ന വ്യാജേന വീട്ടിൽതാമസിച്ച് കഞ്ചാവ് വിൽപ്പന: രണ്ടുപേർ...
20 April 2024 6:44 AM GMTസിനിമാ സംവിധായകന് ജോഷിയുടെ വീട്ടില്‍ മോഷണം
20 April 2024 6:43 AM GMTകഞ്ചാവ് ചെടികളുമായി അസം സ്വദേശി പിടിയില്‍
20 April 2024 6:16 AM GMTമാസപ്പടി കേസ്: വരുംദിവസങ്ങളിൽ കൂടുതൽ പേരെ ചോദ്യം ചെയ്യുമെന്ന് ഇഡി
20 April 2024 6:14 AM GMTവിവാഹാലോചനയിൽ നിന്ന് പിന്മാറി; യുവതിയെ വെട്ടിപ്പരിക്കേൽപിച്ചു
20 April 2024 6:13 AM GMT