എല്‍ഡിഎഫിന്റെ പരസ്യം നശിപ്പിച്ചത് വിറളിപിടിച്ചവര്‍: പിണറായി
BY Sumeera SMR17 April 2016 7:51 PM GMT
Sumeera SMR17 April 2016 7:51 PM GMT
തിരുവനന്തപുരം: കേരളത്തിലൂടെ ഓടുന്ന ആറു ട്രെയിനുകളില്‍ പതിച്ച എല്‍ഡിഎഫിന്റെ പരസ്യങ്ങള്‍ നശിപ്പിച്ചത് മുന്നണിയുടെ മുന്നേറ്റം കണ്ടു വിറളി പിടിച്ചവരാണെന്ന് സിപിഎം പിബി അംഗം പിണറായി വിജയന്. എല്‍ഡിഎഫ് വരും, എല്ലാം ശരിയാവും എന്ന മുദ്രാവാക്യം ജനങ്ങള്‍ ആവേശപൂര്‍വം ഏറ്റെടുത്തതായി പിണറായി ഫേസ്ബുക്കില്‍ അവകാശപ്പെട്ടു. റെയില്‍വേ മന്ത്രാലയത്തിന്റെ അനുവാദത്തോടെ ടെന്‍ഡര്‍ വിളിച്ച് പതിപ്പിച്ച പരസ്യങ്ങളുടെ അടിത്തറ ഇന്നാട്ടിലെ സാധാരണ ജനങ്ങളില്‍നിന്നു സ്വരൂപിച്ച പണമാണ്. ആകര്‍ഷകമായ പുതിയ മാര്‍ഗങ്ങള്‍ കണ്ടെത്തുന്നതിന് പകരം നശിപ്പിച്ച് സായൂജ്യമടയുന്ന മനോരോഗ സമാനമായ അവസ്ഥയില്‍ എതിരാളികളെത്തിയത് ഖേദകരമാണ്. ട്രെയിനുകളില്‍ പതിച്ച പരസ്യം നശിപ്പിക്കപ്പെടാതെ സൂക്ഷിക്കാന്‍ റെയില്‍വേ പോലിസിന് ബാധ്യതയുണ്ട്. കുറ്റക്കാരെ നിയമത്തിനു മുന്നില്‍കൊണ്ടുവരണം. അതിക്രമംകൊണ്ട് എല്‍ഡിഎഫിന്റെ മേല്‍ക്കൈ ഇല്ലാതാക്കാമെന്ന വ്യാമോഹം വേണ്ടെന്നും പിണറായി പറഞ്ഞു.
Next Story
RELATED STORIES
രാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTഇസ്രായേലിന്റെ ആണവനിലയങ്ങള്‍ അത്യാധുനിക ആയുധങ്ങളാല്‍ തകര്‍ക്കുമെന്ന്...
19 April 2024 1:15 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT