kozhikode local

എല്‍ഡിഎഫിനെതിരേ ചെങ്ങന്നൂരില്‍ പ്രവര്‍ത്തിക്കും: മദ്യ നിരോധന സമിതി

താമരശ്ശേരി: ചെങ്ങന്നൂര്‍ ഉപ തിരഞ്ഞെടുപ്പില്‍ കേരള മദ്യ നിരോധന സമിതി എല്‍ഡിഎഫിനെതിരെ രംഗത്തുവരുമെന്ന് സമിതി സംസ്ഥാന പ്രസിഡന്റ് ഡോ. ജേക്കബ് മണ്ണപ്രായില്‍ കോര്‍ എപ്പിസ്‌കോപ്പ.
മദ്യ നിരോധന സമിതി ജില്ലാ സമ്മേളനവും താമരശ്ശേരി കാരാടി ബാര്‍ സമര വിജയത്തിന്റെ നാലാം വാര്‍ഷികവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ധേഹം. മദ്യത്തിന്റെ ലഭ്യത കുറച്ചും ബോധവല്‍ക്കരണത്തിലൂടെയും സംസ്ഥാനത്തെ ഘട്ടം ഘട്ടമായി മദ്യമുക്തമാക്കുമെന്ന് പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്ത് വോട്ടുനേടി അധികാരത്തിലെത്തിയ എല്‍ഡിഎഫ് സര്‍ക്കാര്‍ അടച്ചതും പുതിയതുമായ ബാറുകള്‍ തുറന്ന് നാടിനെ മദ്യക്കയമാക്കി മാറ്റിയിരിക്കുകയാണ്. ആരാധനാലയങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മദ്യശാലയുമായുണ്ടാവേണ്ട അകലം കുറച്ചുകൊണ്ട് ക്ലാസ് മുറികള്‍ വരെ ബാറുകളാക്കി മാറ്റി. രാഷ്ട്രീയക്കാര്‍ തനി സ്വഭാവം കാണിച്ചപ്പോള്‍ നീതിന്യായ പീഠത്തില്‍ നിന്നും നീതി ലഭിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.
എന്ത് വില കൊടുത്തും കേരള മദ്യ നിരോധന സമിതി ചെങ്ങന്നൂരില്‍ തിരഞ്ഞെടുപ്പില്‍ രംഗത്തു വരുമെന്നും എല്‍ഡിഎഫ് കനത്ത വില നല്‍കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. മദ്യ നിരോധന സമിതി ജില്ലാ പ്രസിഡന്റ് സി ചന്തുക്കുട്ടി മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. കാരാടി ബാര്‍ സമരത്തിന്റെ പേരില്‍ ജയില്‍ വാസം അനുഭവിച്ചവരെ ചടങ്ങില്‍ ആദരിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ഇയ്യച്ചേരി കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ വി മുഹമ്മദ്, അബ്ദുല്‍ ഗഫാര്‍ മൗലവി, ഇയ്യച്ചേരി പത്മിനി ടീച്ചര്‍, ഗംഗന്‍ തൂമ്പക്കണ്ടി, എന്‍ എ ഹാജി, എന്‍ എ കോയ നെരവത്ത്, ടി കെ എ അസീസ് ,പപ്പന്‍ കന്നാട്ടി  ബഷീര്‍ പത്താന്‍ സംസാരിച്ചു
Next Story

RELATED STORIES

Share it