Kollam Local

എല്ലാ വിദ്യാലയങ്ങളിലും ലഹരിവിരുദ്ധ പരിശീലനം തുടങ്ങും: മന്ത്രി സി രവീന്ദ്രനാഥ്

പരവൂര്‍: സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലും ലഹരി വിരുദ്ധ പരിശീലനം തുടങ്ങുമെന്ന് വിദ്യഭ്യാസമന്ത്രി സി രവീന്ദ്രനാഥ് പറഞ്ഞു. പരവൂര്‍ നെടുങ്ങോലം സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാ ക്ലാസുകളും ഹൈടെക്ക് ആക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. രണ്ടായിരത്തിലധികം സ്‌കൂളുകള്‍ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തി നിലവാരമുയര്‍ത്തും. ലോകത്തിലെ എല്ലാ അറിവുകളും വിദ്യാര്‍ഥികള്‍ക്ക് ലഭ്യമാക്കുന്നതിന് സാഹചര്യമൊരുക്കും. കഴിവുകള്‍ വികസിപ്പിക്കത്തക്കവിധം അക്കാദമിക് നിലവാരം ഉന്നതിയിലെത്തിക്കുകയാണ് ലക്ഷ്യം. എല്ലാ കഴിവുകളെയും വികസിപ്പിക്കുന്നവിധമാകും ഈ ലക്ഷ്യത്തിലേക്കെത്തുക. പൊതു വിദ്യാഭ്യാസ യജ്ഞത്തിലൂടെ മികച്ച നിലവാരമുള്ള വരുംതലമുറ ലോകത്ത് എവിടേയും തിരിച്ചറിയപ്പെടും. സ്‌കൂള്‍ കെട്ടിടങ്ങള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്നും മന്ത്രി വ്യക്തമാക്കി. ജിഎസ് ജയലാല്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. പരവൂര്‍ നഗരസഭാ അധ്യക്ഷന്‍ കെപി കുറുപ്പ്, ജില്ലാ പഞ്ചായത്തംഗം എന്‍ രവീന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മായാ സുരേഷ്, ചിറക്കര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പ്രേമചന്ദനാശാന്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it