എല്ലാ ലോക്‌സഭാ മണ്ഡലങ്ങളിലും കേന്ദ്രീയ വിദ്യാലയങ്ങള്‍ക്ക് പദ്ധതി

ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ ലോക്‌സഭാ മണ്ഡലങ്ങളിലും ഒരു കേന്ദ്രീയ വിദ്യാലയമെങ്കിലും സ്ഥാപിക്കാന്‍ സര്‍ക്കാരിനു പദ്ധതിയുണ്ടെന്ന് കേന്ദ്ര മാനവശേഷി മന്ത്രി സ്മൃതി ഇറാനി. ലോക്‌സഭയില്‍ ചോദ്യോത്തര വേളയിലാണ് അവര്‍ ഇക്കാര്യം പറഞ്ഞത്. അടുത്ത ബജറ്റില്‍ അതിനുവേണ്ടി തുക വകയിരുത്താന്‍ ശ്രമിക്കുകയാണെന്നും അവര്‍ പറഞ്ഞു.
അധ്യാപക പരിശീലനം ആസൂത്രണം ചെയ്യാനും അവരുടെ ശേഷിവികസനം ഏകോപിപ്പിക്കുവാനുമായി സ്ഥാപിക്കപ്പെട്ട നിയമാനുസൃത വേദിയാണ് നാഷനല്‍ കൗണ്‍സില്‍ ഫോര്‍ ടീച്ചര്‍ എഡ്യുക്കേഷന്‍ (എന്‍സിടിഇ). എന്‍സിടിഇയുടെ പ്രവര്‍ത്തനം നിരീക്ഷിക്കാന്‍ വിവിധ കമ്മിറ്റികളുണ്ട്. വിദ്യാഭ്യാസരംഗത്തെ മാറിവരുന്ന വെല്ലുവിളികള്‍ അഭിമുഖീകരിക്കാന്‍ അധ്യാപകരെ പ്രാപ്തരാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ എന്‍സിടിഇ നടത്തുന്നുണ്ട്. പ്രൈമറി-സെക്കന്‍ഡറിതല വിദ്യാഭ്യാസത്തിന്റെ ഗുണമേന്‍മ വര്‍ധിപ്പിക്കുന്നതിന് സര്‍വശിക്ഷാ അഭിയാന്‍ (എസ്എസ്എ), രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാന്‍ (ആര്‍എംഎസ്എ) പദ്ധതികളില്‍ അധ്യാപകര്‍ക്കു പരിശീലനം നല്‍കുന്നുണ്ടെന്ന് മന്ത്രി അറിയിച്ചു.
Next Story

RELATED STORIES

Share it