Business

എല്ലാ ബാങ്കുകളിലും ഇന്റേണല്‍ ഓഡിറ്റ് നടത്താന്‍ റിസര്‍വ് ബാങ്ക് നിര്‍ദേശം

എല്ലാ ബാങ്കുകളിലും ഇന്റേണല്‍ ഓഡിറ്റ് നടത്താന്‍ റിസര്‍വ് ബാങ്ക് നിര്‍ദേശം
X
rbi

ന്യൂഡല്‍ഹി : പൊതുമേഖലയിലും സ്വകാര്യമേഖലയിലുള്ളതുമായ എല്ലാ ബാങ്കുകളിലും ഇന്റേണല്‍ ഓഡിറ്റ് നടത്താന്‍ റിസര്‍വ് ബാങ്കിന്റെ നിര്‍ദേശം. വിദേശനാണ്യവിനിമയത്തട്ടിപ്പുകള്‍ നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെയാണ് നടപടി. കഴിഞ്ഞ വര്‍ഷം ബാങ്ക് ഓഫ് ബറോഡയുടെ അശോക് വിഹാര്‍ ശാഖയില്‍ 6,100 കോടിയുടെ ഇറക്കുമതി റെമിറ്റന്‍സുകളില്‍ നടത്തിയതായി കണ്ടെത്തിയ ക്രമക്കേടുകളുടെ പശ്ചാത്തലത്തിലാണ് നടപടി. ഈ ഇടപാടുകള്‍ സംബന്ധിച്ച് സിബിഐയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷണം നടത്തിവരികയാണ്.
ഓഡിറ്റിങ് നടത്താനുള്ള സര്‍ക്കുലര്‍ റിസര്‍വ് ബാങ്ക് എല്ലാ ഷെഡ്യൂള്‍ഡ് വാണിജ്യബാങ്കുകളിലേക്കും അയച്ചുകഴിഞ്ഞു. സൂക്ഷ്മമായ ആഭ്യന്തര ഓഡിറ്റിങ് നടത്തി റിപോര്‍ട്ടിലെ കണ്ടെത്തലുകള്‍ റിസര്‍വ് ബാങ്കിനെ അറിയിക്കാനാണ് നിര്‍ദേശം.
Next Story

RELATED STORIES

Share it