എല്ലാ പോലിസ് സ്‌റ്റേഷനുകളിലും ഐടി സൈബര്‍ സെല്‍

രൂപീകരിക്കും: ഡിജിപി കോട്ടയം: സംസ്ഥാനത്തെ മുഴുവന്‍ പോലിസ് സ്‌റ്റേഷനുകളിലും മെയ് 15നു മുമ്പ് പ്രത്യേക ഐടി സൈബര്‍ സെല്‍ രൂപീകരിക്കുമെന്നു സംസ്ഥാന പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. സാങ്കേതികവിദ്യ വികസിച്ചതോടെ സൈബര്‍ കുറ്റകൃത്യങ്ങളിലും വര്‍ധനവുണ്ടായിരിക്കുകയാണ്.
കുറ്റകൃത്യം നടന്നാല്‍ ജനങ്ങള്‍ പ്രധാനമായും ആശ്രയിക്കുന്നതു പോലിസ് സ്‌റ്റേഷനുകളെയാണ്. അതുകൊണ്ടു സൈബര്‍ കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് സ്റ്റേഷനുകളിലെ പോലിസ് ഉദ്യോഗസ്ഥരെ പ്രാപ്തരാക്കിയെടുക്കുകയാണ് ലക്ഷ്യം. മൂന്നു പേരാവും സംഘത്തിലുണ്ടാവുക. ഇവര്‍ക്ക് പ്രത്യേക പരിശീലനം നല്‍കുന്നതോടൊപ്പം മൂന്നു വര്‍ഷത്തേക്ക് മറ്റ് സ്ഥാനങ്ങളിലേക്കു മാറ്റില്ലെന്നും ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കി. പോലിസിന്റെ തൊപ്പിയില്‍ മാറ്റംവരുത്തും.
എഎസ്‌ഐ മുതല്‍ സിഐമാര്‍ വരെയുള്ള ഉദ്യോഗസ്ഥര്‍ക്ക് ഇനി മുതല്‍ സാഹചര്യങ്ങള്‍ക്കനുസരിച്ച് തുണിത്തൊപ്പി ഉപയോഗിക്കാനാണ് അനുവാദം. ഇതുവരെ സംസ്ഥാന പോലിസിലെ ഐപിഎസ് ഉദ്യോഗസ്ഥര്‍, എസ്പിമാര്‍, മുതിര്‍ന്ന ഡിവൈഎസ്പിമാര്‍ എന്നിവര്‍ക്ക് മാത്രമാണ് ഇത്തരത്തിലുള്ള തൊപ്പി ധരിച്ചിരുന്നത്.  തൊപ്പിമാറ്റത്തിനുള്ള ഉത്തരവ് ഉടന്‍ തന്നെ സ്‌റ്റേഷനുകളിലെത്തുമെന്നും ബെഹ്‌റ അറിയിച്ചു.
പോലിസ് വെല്‍ഫെയര്‍ ബ്യൂറോ സംവിധാനം എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കും.  പോലിസ് ഉദ്യോഗസ്ഥര്‍ക്ക് കൃത്യസമയത്ത് പ്രമോഷന്‍ നല്‍കുമെന്നും ബെഹ്‌റ പറഞ്ഞു.
Next Story

RELATED STORIES

Share it