ernakulam local

എല്ലാ പഞ്ചായത്തുകളിലും സൂപ്പര്‍ മാര്‍ക്കറ്റുകള്‍ തുടങ്ങും: മന്ത്രി



ആലുവ: കുടുംബശ്രീയുടെ നേതൃത്വത്തില്‍ എല്ലാ പഞ്ചായത്തുകളിലും സൂപ്പര്‍മാര്‍ക്കറ്റുകള്‍ തുടങ്ങുമെന്ന് മന്ത്രി കെ ടി ജലീല്‍ അറിയിച്ചു. മെട്രോ റെയിലില്‍ ജോലി നേടിയ കുടുംബശ്രീ പ്രവര്‍ത്തകരുടെ സ്‌നേഹസംഗമം ആലുവയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോര്‍പറേഷന്‍, മുനിസിപ്പല്‍ മേഖലകളില്‍ ഒന്നിലേറെ സൂപ്പര്‍മാര്‍ക്കറ്റുകളും തുടങ്ങും. നിലവില്‍ കുടുംബശ്രീയില്‍ 45 ലക്ഷം അംഗങ്ങളാണുള്ളത്. ഇപ്പോള്‍ ഒരു കുടുംബത്തില്‍ നിന്നും ഒരാള്‍ക്കുവീതമാണ് അംഗത്വമുള്ളത്. ഓരോ കുടുംബത്തില്‍ നിന്നും വിദ്യാസമ്പന്നരായ ഒരാള്‍ക്കു കൂടി കുടുംബശ്രീയില്‍ അംഗത്വം നല്‍കുവാന്‍ തീരുമാനിച്ചിട്ടുണ്ട്. ചടങ്ങില്‍ അന്‍വര്‍ സാദത്ത് എംഎല്‍എ അധ്യക്ഷത വഹിച്ചു. നഗരസഭാധ്യക്ഷ ലിസി എബ്രഹാം, ടാനി തോമസ്, വി ചന്ദ്രന്‍, ശ്യാം പത്മനാഭന്‍, ആര്യമോഹന്‍, കെ ആര്‍ ദില്‍രാജ് സംസാരിച്ചു.
Next Story

RELATED STORIES

Share it