Flash News

എല്ലാ പഞ്ചായത്തുകളിലും കാലാവസ്ഥാ കേന്ദ്രം: മന്ത്രി വി എസ് സുനില്‍കുമാര്‍



തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും കാലാവസ്ഥാ കേന്ദ്രം (വെതര്‍ സ്റ്റേഷന്‍) സ്ഥാപിക്കുമെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍ അറിയിച്ചു. ഇതിനുള്ള ടെന്‍ഡ ര്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. നിലവില്‍ 134 കാലാവസ്ഥാ കേന്ദ്രങ്ങള്‍ സംസ്ഥാനത്തുണ്ട്. മലപ്പുറം കരുവാരക്കുണ്ടില്‍ കാലാവസ്ഥാ കേന്ദ്രം പ്രവര്‍ത്തിക്കാത്തതിനാല്‍ കര്‍ഷകര്‍ക്ക് ആനുകൂല്യം ലഭിക്കാത്ത സംഭവമുണ്ടായി. തുടര്‍ന്ന് കര്‍ഷകര്‍ കോടതിയെ സമീപിച്ച് അനുകൂല വിധി നേടി. ഇതിനെതിരേ അപ്പീലിനു പോയ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.വിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ എല്ലാ കര്‍ഷകരെയും അംഗങ്ങളാക്കാന്‍ കൃഷിഭവന്‍ ശി ല്‍പശാലകള്‍ സംഘടിപ്പിക്കും. രൂക്ഷമായ വരള്‍ച്ചമൂലം സംസ്ഥാനത്ത് 107316.59 ഏക്കര്‍ കൃഷി നശിച്ചു. ഇതിനായി 784.6 കോടി രൂപയുടെ ധനസഹായം കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. റബര്‍ വിലസ്ഥിരതാ പദ്ധതിയില്‍ നാളിതുവരെ 368.85 കോടി രൂപ വിതരണം ചെയ്തിട്ടുണ്ടെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ സി ജോസഫ്, അനൂപ് ജേക്കബ്, എല്‍ദോസ് കുന്നപ്പള്ളി എന്നിവരെ മന്ത്രി അറിയിച്ചു. സംസ്ഥാന വിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ പ്രകൃതിക്ഷോഭങ്ങള്‍ മൂലമുള്ള നഷ്ടം, വന്യമൃഗ അക്രമം എന്നിവയും നെല്ലിന്റെ രോഗകീടബാധയുമാണ് ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. ഇത് മറ്റു വിളകള്‍ക്കു കൂടി നല്‍കുന്ന കാര്യം സര്‍ക്കാര്‍ പരിശോധിച്ചുവരുകയാണ്. എന്നാല്‍, വിള ഇന്‍ഷുറന്‍സ് പദ്ധതിയുടെ കേന്ദ്ര മാനദണ്ഡം മാറ്റാന്‍ സര്‍ക്കാരിനു കഴിയില്ല. നെല്‍വയലുകളില്‍ ഉപ്പുവെള്ളം കയറാതിരിക്കാന്‍ ഓര്മുട്ട്  ഡിസംബറിന് മുമ്പുതന്നെ സ്ഥാപിച്ചിരുന്നു. എന്നാല്‍, പലയിടത്തും കടുത്ത വരള്‍ച്ചമൂലം ഉപ്പുവെള്ളം കയറിയിട്ടുണ്ട്. ഉപ്പുവെള്ളം കയറിയ സ്ഥലത്ത് ഏക്കറിന് 13,500 രൂപ നഷ്ടപരിഹാരം നല്‍കും. നെല്‍കൃഷിയുടെ 40 ശതമാനത്തിലധികം നഷ്ടം പൂര്‍ണ നഷ്ടമായി കണക്കാക്കും. കൃഷിക്ക് നഷ്ടപരിഹാരം നല്‍കുന്നതിന് യാതൊരു തടസ്സവുമുണ്ടാവില്ല. കാലാവസ്ഥാ വ്യതിയാനത്തിന്റെ അടിസ്ഥാനത്തില്‍ നെല്ലുടമകള്‍ക്ക് നഷ്ടമുണ്ടായാല്‍ കൃഷിവകുപ്പ് നഷ്ടപരിഹാരം ന ല്‍കും. നെല്ല്, തെങ്ങ്, റബര്‍ തുടങ്ങിയവയ്ക്ക് താങ്ങുവില നല്‍കി സുസ്ഥിരത ഉറപ്പുവരുത്തിയിട്ടുണ്ട്. 20 മികച്ച കര്‍മസേനകള്‍ക്ക് പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ 10 ലക്ഷം രൂപ അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.
Next Story

RELATED STORIES

Share it