Tech

എല്ലാ പഞ്ചായത്തിലും വൈ-ഫൈ ഹോട്ട് സ്‌പോട്ടുകള്‍

എല്ലാ പഞ്ചായത്തിലും വൈ-ഫൈ ഹോട്ട് സ്‌പോട്ടുകള്‍
X
tata







തിരുവനന്തപുരം: കേരളത്തിലെ എല്ലാ പഞ്ചായത്തിലും വൈ-ഫൈ ഹോട്ട് സ്‌പോട്ടുകള്‍ തുടങ്ങുമെന്ന് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി. ആദ്യഘട്ടമായി തിരഞ്ഞെടുക്കപ്പെട്ട നൂറുപഞ്ചായത്തുകളില്‍ സംവിധാനം ഉടന്‍ നിലവില്‍വരും. ഡിജിറ്റല്‍ ഇന്ത്യ വാരാഘോഷത്തോടനുബന്ധിച്ചു സംഘടിപ്പിച്ച സംസ്ഥാനതല ഇ-ഗവേണന്‍സ് സെമിനാറും ഇ-സേവനങ്ങളും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇന്ത്യയില്‍ ആദ്യമായി മൊബൈല്‍ ഗവേണന്‍സ് നടപ്പാക്കിയ സംസ്ഥാനമാണ് കേരളം. ഡിജിറ്റല്‍ സാക്ഷരതയുടെ രണ്ടാംഘട്ടമായി സര്‍ക്കാര്‍ സേവനങ്ങള്‍ പൊതുജനങ്ങള്‍ക്ക് മൊബൈല്‍ സര്‍വീസുകള്‍ വഴിയും ഇ-ഗവേണന്‍സ് ആപ്ലിക്കേഷനുകള്‍ വഴിയും ലഭ്യമാക്കാനുള്ള പ്രാരംഭ നടപടികളായിട്ടുണ്ട്. ഈ സേവനങ്ങള്‍ക്കായി ഏകീകൃത മൊബൈല്‍ ആപ്ലിക്കേഷന്‍  നിലവില്‍വരും. എല്ലാ സര്‍ക്കാര്‍ സേവനങ്ങളും വിരല്‍ത്തുമ്പില്‍ ലഭിക്കാന്‍ വിവിധ മൊബൈല്‍ ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കുന്ന ബുദ്ധിമുട്ട് ഒഴിവാക്കാം.

ഡിജിറ്റല്‍ മേഖലയില്‍ സ്റ്റാര്‍ട്ട്അപ് സംരംഭങ്ങള്‍ തുടങ്ങാന്‍ സര്‍ക്കാര്‍ കൂടുതല്‍ സഹകരണം നല്‍കും. ഇതുവഴി ഡിജിറ്റല്‍ കേരള പദ്ധതി വികസിക്കും. ഗ്രാമീണമേഖലകളില്‍ കൂടുതല്‍ ഇലക്‌ട്രോണിക് പാര്‍ക്കുകള്‍ സ്ഥാപിക്കും. ചേര്‍ത്തല, കുണ്ടറ, കണ്ണൂര്‍, കാസര്‍കോട് തുടങ്ങിയ സ്ഥലങ്ങളിലാണ് പ്രധാനമായും സ്ഥാപിക്കുക. വിവാദങ്ങളുടെ കുത്തൊഴുക്കില്‍ സംസ്ഥാനത്തെ നേട്ടങ്ങള്‍ എടുത്തുകാണിക്കാതെ പോവുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it