Pathanamthitta local

എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളുടെയും വാര്‍ഷിക പദ്ധതികള്‍ക്ക് അംഗീകാരം



പത്തനംതിട്ട: ജില്ലയിലെ ഏഴ് തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതികള്‍ക്ക്ജില്ലാ ആസൂത്രണ സമിതി യോഗം അംഗീകാരം നല്‍കി. നേരത്തെ 59 തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയിരുന്നു.  പത്തനംതിട്ട, പന്തളം, തിരുവല്ല നഗരസഭകളുടെയും ആറന്മുള, കടമ്പനാട്,  കുന്നന്താനം, മല്ലപ്പള്ളി ഗ്രാമ പഞ്ചായത്തുകളുടെയും വാര്‍ഷിക പദ്ധതികള്‍ക്കാണ് ഇന്നലെ അംഗീകാരം നല്‍കിയത്. ജില്ലയിലെ 66 തദ്ദേശഭരണ സ്ഥാപനങ്ങളുടെയും വാര്‍ഷിക പദ്ധതികള്‍ അംഗീകരിച്ചുകഴിഞ്ഞ സ്ഥിതിക്ക് ഇനി പദ്ധതി നിര്‍വഹണ പ്രവര്‍ത്തനങ്ങളിലേക്ക് എല്ലാ തദ്ദേശ സ്ഥാപനങ്ങളും ശ്രദ്ധകേന്ദ്രീകരിക്കണമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണ ദേവി നിര്‍ദ്ദേശിച്ചു. കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട പദ്ധതികളുടെ നിര്‍വഹണം ജൂണില്‍ തന്നെ ആരംഭിക്കാന്‍ കഴിയണം. ഈ മേഖലയുമായി ബന്ധപ്പെട്ട പദ്ധതികള്‍ വൈകിച്ചാല്‍ ഇതിന്റെ പ്രയോജനം ലഭിക്കുകയില്ല. അതുകൊണ്ട് ഈ പദ്ധതികള്‍ എത്രയും പെട്ടെന്ന് നടപ്പാക്കുന്നതിന് നിര്‍വഹണ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകണം. മറ്റു പദ്ധതികളുടെ കാര്യത്തില്‍ സാങ്കേതിക അനുമതികളും മറ്റും നേടിയെടുത്ത് സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനുള്ള കൂട്ടായ ശ്രമം ജനപ്രതിനിധികളുടെയും ഉദ്യോസ്ഥരുടെയും ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും പ്രസിഡന്റ് പറഞ്ഞു. നായര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it