kannur local

എല്ലാ ജില്ലകളിലും മല്‍സ്യ മാലിന്യ സംഭരണ കേന്ദ്രങ്ങള്‍ സ്ഥാപിക്കണം: മുല്ലപ്പള്ളി രാമചന്ദ്രന്‍



തലശ്ശേരി: മീന്‍ ലോറികളില്‍നിന്ന് മലിനജനം റോഡിലൊഴുക്കുന്നത് ഒഴിവാക്കുന്നതിന് എല്ലാ ജില്ലകളിലും ഡിസ്ചാര്‍ജ് കേന്ദ്രങ്ങള്‍ സര്‍ക്കാര്‍ സ്ഥാപിക്കണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ എംപി. ഓള്‍ കേരള ഫിഷ് മര്‍ച്ചന്റ് ആന്റ് കമ്മീഷന്‍ ഏജന്റസ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം തലശ്ശേരി പേള്‍ വ്യൂ റീജ്യന്‍സിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫിഷറീസ് മേഖലയ്ക്ക് പ്രത്യേകം മന്ത്രാലയം വേണം. കേന്ദ്ര കൃഷി സഹമന്ത്രി ആയിരുന്നപ്പോള്‍ ഇതിനുള്ള ശ്രമം നടത്തുകയുണ്ടായി.ഇതു നേടിയെടുക്കാന്‍ മല്‍സ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ രംഗത്തിറങ്ങണം. ശാസ്ത്രീയ സമീപനം സ്വീകരിക്കാന്‍ സര്‍ക്കാരുകള്‍ തയ്യാറാവണം. അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് കെ പി എം കെ കുഞ്ഞി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി നൂറൂദ്ദീന്‍ തലശ്ശേരി റിപോര്‍ട്ടും കെ മജീദ് വരവുചെലവ് കണക്കും അവതരിപ്പിച്ചു. കെ ഹക്കീം, കെ സി അബ്ദുല്ല സംസാരിച്ചു. സമ്മേളനം ഇന്ന് സമാപിക്കും.
Next Story

RELATED STORIES

Share it