palakkad local

എല്ലാ എക്‌സൈസ് ചെക്‌പോസ്റ്റുകളിലും കാമറ സ്ഥാപിക്കും: ഋഷിരാജ് സിങ്‌

വാളയാര്‍: സംസ്ഥാനത്തെ എല്ലാ എക്‌സൈസ് ചെക്‌പോസ്റ്റുകളിലും ക്യാമറ സ്ഥാപിക്കുമെന്ന് എക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങ്. സംസ്ഥാനത്തെ ഏറ്റവും വലിയ ചെക്‌പോസ്റ്റായ വാളയാറിലാണ് ആദ്യമായി കാമറ സ്ഥാപിച്ചതെന്നും ഇതിന്റെ പ്രയോജനങ്ങള്‍ കണ്ടു തുടങ്ങിയെന്നും വാളയാര്‍ ചെക്‌പോസ്റ്റ് സന്ദര്‍ശിച്ച ശേഷം അദ്ദേഹം പറഞ്ഞു. കേസ് അന്വേഷണത്തിനായി ഇന്റലിജന്‍സ്, ബോധവല്‍ക്കരണം, െ്രെകം ഡിവിഷന്‍ എന്നിങ്ങനെ മൂന്നു വിഭാഗങ്ങള്‍ എക്‌സൈസ് വകുപ്പില്‍ രൂപികരിച്ചിട്ടുണ്ട്. ഇതിലേക്ക് 150 അധിക ജീവനക്കാരെ നിയോഗിക്കും. ഈ വര്‍ഷത്തില്‍ സംസ്ഥാനത്തൊട്ടാകെ ആയിരം കിലോ കഞ്ചാവാണ് പിടികൂടിയിട്ടുള്ളത്. ബാറുകളുടെയും ബീവറേജ് ഔട്ട്‌ലെറ്റുകളുടെയും പ്രവര്‍ത്തനം പഴയപടിയായെങ്കിലും കഞ്ചാവിന്റെയും മയക്കു മരുന്നിന്റെയും ഉപയോഗം സംസ്ഥാനത്ത് കുറഞ്ഞില്ലെന്നാണ് ഇതു തെളിയിക്കുന്നത്. മുന്‍പ് ബാറുകള്‍ പൂട്ടിയപ്പോഴാണ് ഇത്രയധികം ലഹരിക്കടത്ത് പിടികൂടിയിരുന്നത്.  എക്‌സൈസ് ജീവനക്കാരുടെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനും പരിശോധനയ്ക്കായി കൂടുതല്‍ വാഹനങ്ങള്‍ ലഭ്യമാക്കാനും ശ്രമം തുടങ്ങി. ഇതിന്റെ ഭാഗമായി എല്ലാ ചെക്‌പോസ്റ്റിലും റേഞ്ച് ഓഫിസുകളിലും പ്രതികളെ പിന്തുടര്‍ന്നു പിടികൂടാന്‍ ഉപകരിക്കുന്ന തരത്തില്‍ കായികക്ഷമത കൂടിയ ഇരുചക്രവാഹനങ്ങളും ജീപ്പുകളും നല്‍കി. എക്‌സൈസ് വകുപ്പില്‍ കൂടുതല്‍ വനിതകളെ ഉള്‍പ്പെടുത്തും. ഈ വര്‍ഷത്തില്‍ 150 വനിതകളാണ് പരിശീലന ക്യാംപിലുള്ളത്. വാ ണ ിജ്യ നികുതി ചെക്‌പോസ്റ്റുകള്‍ ഇല്ലാതായതോടെ ഇവരുടെ കെട്ടിടങ്ങള്‍ എക്‌സൈസിനു വിട്ടു നല്‍കുന്നതിനായി സര്‍ക്കാരില്‍ സമര്‍ദ്ദം ചെലത്തുന്നുണ്ടെന്നും ഋഷിരാജ് സിങ് പറഞ്ഞു. പാലക്കാട് എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍ മാത്യൂസ് ജോണ്‍, അസി.കമ്മിഷണര്‍ വി വിജയന്‍ എന്നിവരും ഇദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.



.
Next Story

RELATED STORIES

Share it